/sathyam/media/post_attachments/EHwAw8ikraJ1zreIAYWR.jpg)
മുതലമട:നീലിപ്പാറയിൽ യുവാവിന് വെടിയേറ്റു, ഒരാൾ അറസ്റ്റിൽ. നീലിപ്പാറ തൂണ്ടിപ്പുളിക്കാട്, ശെൽവകുമാറിൻ്റെ മകൻ പ്രതിപ് രാജ് (34) നാണ് ബുധൻ രാത്രി പത്തരക്ക് കിഴവൻ പുതൂർ റോഡിൽ വെച്ച് വെടിയേറ്റത്. വെടിയുതിർത്ത മുതലമട മീങ്കര, മത്തിരംപള്ളം മുരളീധരൻ (36)നെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവീൺ എന്ന വ്യക്തിയുടെ കള്ള് ഷാപ്പിൽ കള്ള എത്തിക്കുന്ന മാനേജരാണ് മുരളീധരൻ. പിന്നീട് പ്രവീണിൻ്റെ ഷാപ്പിൽ തൊഴിലാളിയായിരുന്നു. നിലവിൽ ചെത്ത് തൊഴിൽ നടത്തിവരുകയാണ്. ഒന്നര വർഷം മുമ്പ് മുരളിയുടെ ഭാര്യാ സഹോദരിയുടെ വിവാഹ നിശ്ചയത്തിന് മുരളീധരൻ തുക വായ്പ ചോദിച്ചു. പ്രവീൺ കൊടുത്തില്ല.
/sathyam/media/post_attachments/I5K2pFaOdEevEXoIw21G.jpg)
പരുക്കേറ്റ പ്രദീപ് രാജ്, മുരളിധരൻ ഉയോഗിച്ച തോക്ക്
ഇതിനെ ചൊല്ലി വഴക്കുണ്ടായി. ഇതിൻ്റെ ഭാഗമായി മുരളീധരനെ വിളിച്ചു വരുത്തി പ്രവീണിൻ്റെ ഓഫീസിനടുത്തു വെച് പ്രവീണും പ്രദീപ് രാജും മുരളീധരനെ മർദ്ദിച്ചു. അതിൻ്റെ വിരോധത്തിൻ്റെ പേരിലാണ് മറ്റൊരാളുടെ പക്കൽ നിന്നും വാങ്ങിയ തോക്ക് ഉപയോഗിച്ച് പ്രദീപ് രാജിനെ വിളിച്ചു വരുത്തി സംഭാഷണത്തിനിടെ വെടി ഉതിർത്തത്.
വലതു കൈയിലും വാരിയെല്ലുകൾക്കിടയിലുമായി ഇരുപതിലധികം തിരകൾ തുളച്ച് കയറിയതായി പൊലിസ് പറഞ്ഞു. സംഭവസ്ഥലത്ത് ഉണ്ടായ രാജേഷ്, ജ്യോതിഷ്. എന്നിവരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. വ്യാഴം രാവിലെയാണ് മുരളീധരനെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ എ.വിപിൻദാസ്, എസ്ഐ.ബി.മധു, എഎസ്ഐ. കെ.ബി.വിശ്വനാഥൻ, സി.ആർ. അരുൺകുമാർ കെ.എ.ഷാജു, എസ്.റഫീഷ്.എസ്.സുഭാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us