കോഴിക്കോട് -പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു

New Update

publive-image

പാലക്കാട്: നിര്‍ദ്ദിഷ്ട കോഴിക്കോട് - പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കി.

Advertisment

അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി മന്ത്രി. സ്ഥലമെടുപ്പിന് നല്‍കുന്ന നഷ്ടപരിഹാര തുകയും, മറ്റു വ്യവസ്ഥകളും സംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി സമര്‍പ്പിക്കുകയാണെങ്കില്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഉറപ്പുനല്‍കി. ആക്ഷന്‍ കൗണ്‍സിലിനുവേണ്ടി ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി.വാസുദേവന്‍, പി.ദിവാകരന്‍, കെ.ഷാജഹാന്‍,ഷാജി ജോസഫ്,എം. ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment