New Update
/sathyam/media/post_attachments/Zbft8hgzCuonVBbr1r0Z.jpg)
പാലക്കാട്:കേരള ജല അതോറിറ്റിയിലെ പെൻഷൻകാരുടെ പെൻഷൻ പരിഷ്ക്കരണം നടത്തുന്നത് മരവിപ്പിച്ചതിനെതിരെ കേരള ജല അതോറിറ്റി പെൻഷനേഴ്‌സ് ഐക്യവേദി പ്രതിഷേധ സമരം നടത്തി.
പാലക്കാട് കൽമണ്ഡപം ജല അതോറിറ്റി ഓഫീസ് പരിസരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഐക്യവേദി സംസ്ഥാന കൺവീനറുമായ കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു.
Advertisment
പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ. രാജമാണിക്യം അധ്യക്ഷനായി. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ഐക്യവേദി ജില്ലാ ജനറൽ കൺവീനറുമായ മാധവ് ദേവ്,പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിജയകുമാർ,അരവിന്ദൻ, സിദ്ധാർത്ഥൻ തുടങ്ങിയവർ പ്രതിഷേധ ധർണയിൽ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us