യുവതലമുറയാണ് രാജ്യത്തിൻ്റെ ഭാവി: വി.കെ ശ്രീകണ്ഠൻ എംപി

New Update

publive-image

മലമ്പുഴ: രാജ്യത്തിൻ്റെ ഭാവി യുവതലമുറയിലാണെന്നും അവർന്നായാൽ രാജ്യം തന്നാവുമെന്നും വി.കെ.ശ്രീകണ്ഠൻ എം.പി. യുവതലമുറയുടെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നെഹ്റു യുവകേന്ദ്രയും കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസും സംയുക്തമായി മലമ്പുഴഗിരി വികാസിൽ സംഘടിപ്പിച്ച "യുവ ഉത്സവ് " ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.വി.കെ.ശ്രീകണ്ഠൻ.

Advertisment

പഠന കാലത്ത് യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്നത് രാജ്യത്തിനു തന്നെ ദ്രോഹമായി മാറുന്ന സാഹചര്യമാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങളെ മാറ്റിയെടുക്കുന്നതിന് നെഹ്റു യുവകേന്ദ്ര പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും വി.കെ.ശ്രീകണ്ഠൻ എം.പി.പറഞ്ഞു.

publive-image

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബിനു മോൾ അദ്ധ്യക്ഷയായി.വിമുക്തി അസിസ്റ്റൻറ് കമ്മീഷണർ ഡി. മധു, സിബിസി ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.സ്മിതി, പാലക്കാട് ലീഡ് ബാങ്ക് മാനേജർ ആർ.പി. ശ്രീനാഥ്, എസ് എച്ച്എ പാലക്കാട് ജില്ലാ കോ- ഓർഡിനേറ്റർ സി.എ.അരുൺ, എൻ വൈകെ ജില്ലാ യൂത്ത് ഓഫിസർ സി. ബിൻസി, എൻ വൈകെ പ്രോഗ്രാം ഓഫീസർ എൻ. കർപ്പകം എന്നിവർ സംസാരിച്ചു.

ചിത്രരചന, മൊബൈൽ ഫോട്ടോഗ്രാഫി, കവിതാ രചന, ഫോക്ക് ഡാൻസ്, എക്സിബിഷൻ, സാഹിത്യരചന എന്നീ മത്സരങ്ങളാണ് നടത്തുന്നത്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

Advertisment