/sathyam/media/post_attachments/F8FzUR5aHtHGjx4WhYem.jpg)
പാലക്കാട്:വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പാലക്കാട് ജില്ലാ ആനപ്രേമി സംഘം നിവേദനം നല്കി .
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ആന എഴുന്നള്ളത്തുകളും, പള്ളി പെരുന്നാളുകളും, നേർച്ചകളും നിലനിറുത്തുന്നതോടൊപ്പം തന്നെ കേരളത്തിലെ നിലവിലെ നാട്ടാനകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തണം.
നാട്ടാന പരിപാലന ചട്ടപ്രകാരം ആനകൾക്ക് മതിയായ വിശ്രമം നല്കണമെന്നും, കഴിഞ്ഞ നാല് അഞ്ച് വർഷമായി ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ആന എഴുന്നള്ളത്തുകളും, പള്ളി പെരുന്നാളുകൾ, നേർച്ച എന്നീ ഉത്സവങ്ങളിൽ ജീവനോ, സ്വത്തിനോ നാശം സംഭവിക്കാത്ത കേസുകൾ എല്ലാം സർക്കാർ ഇടപെട്ട് പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ ആനപ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ ജോയിൻ്റ് സെക്രട്ടറി കുട്ടൻ.ടി മേനോൻ, ട്രഷറർ രാജേഷ് രാമകൃഷ്ണൻ എന്നിവർ വനം മന്ത്രിക്ക് നിവേദനം നല്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us