ഇന്ധന അധിഷ്ഠിത വാഹനങ്ങളുടെ പാരിസ്ഥിതിക ആഘാതങ്ങൾക്കിടയിൽ ഗണ്യമായ താൽപ്പര്യം നേടി വൈദ്യുത വാഹനങ്ങൾ; ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് കേരളത്തിലെ ആദ്യ ഷോറൂം പാലക്കാട് ഉദ്ഘാടനം ചെയ്തു

New Update

publive-image

പാലക്കാട്:ബ്ല്യൂ ശ്രേണിയിലെ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് അതിന്റെ കേരളത്തിലെ ആദ്യ ഷോറൂമായ പാലക്കാട് ഉദ്ഘാടനം ചെയ്തു. ഡൈനാമിക് എന്റര്‍പ്രൈസസ് എന്ന ഷോറൂം പാലക്കാട് തത്തമംഗലം ചിറ്റൂര്‍ റോഡില്‍ ആണ് സ്ഥിതി ചെയ്യുന്നത്.

Advertisment

മേഖലയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യയോടെ ലോകോത്തര ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും വ്യത്യസ്തമായ അനുഭവം ലഭ്യമാക്കുവാനും ഈ ഷോറൂം സഹായകമാവും.

അടുത്തിടെ പുറത്തിറക്കിയ മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ എബ്ല്യൂ റോസി ഇഓട്ടോ,ഇസൈക്കിള്‍ ശ്രേണിയായ എബ്ല്യൂ സ്പിന്‍ എന്നിവ ഷോറൂമില്‍ പ്രദര്‍ശിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനായി ഗോദാവരി പ്രമുഖ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും സഹകരിച്ചിട്ടുണ്ട്.രണ്ട് ഉല്‍പ്പന്നങ്ങളുടെയും ഡെലിവറി ഈ മാസം അവസാനം മുതല്‍ ആരംഭിക്കും.

'കേരളത്തിന് വളരെ ആവേശകരമായ ഒരു ഓട്ടോമോട്ടീവ് വ്യവസായമുണ്ട്,ഞങ്ങളുടെ ആദ്യ ഷോറൂമിലൂടെ, സംസ്ഥാനത്ത് താങ്ങാനാവുന്ന സുസ്ഥിര മൊബിലിറ്റി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരിക എന്ന കാഴ്ചപ്പാടുമായി ഞങ്ങള്‍ സ്വയം അണിചേരാന്‍ ആഗ്രഹിക്കുന്നു. പുതിയ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി വരും മാസങ്ങളില്‍ സംസ്ഥാനത്ത് ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.  ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് സിഇഒ ഹൈദര്‍ ഖാന്‍ പറഞ്ഞു.

'ഗോദാവരിയുടെ കേരളത്തിലെ മുന്നേറ്റം ഞങ്ങള്‍ക്ക് പ്രയോജനകരമാണ്, ഭാവിയിലേക്കുള്ള കമ്പനിയുടെ ഇവി യാത്രയുടെ ഭാഗമാകാന്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. എബ്ല്യൂ ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍ മികച്ച ഇന്‍ക്ലാസ് ഓഫറുകളില്‍ ഒന്നാണ്, കൂടാതെ ഇലക്ട്രിക് ഷിഫ്റ്റ് നടത്താന്‍ മടിക്കാത്ത ഉപഭോക്താക്കള്‍ ഭാവിയില്‍ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ ഭാഗമാകുമെന്ന് ഞങ്ങള്‍ ശുഭാപ്തി വിശ്വാസത്തിലാണ് - ഡൈനാമിക് എന്റര്‍പ്രൈസസ് ഉടമ എം. പ്രഭു പറഞ്ഞു.

Advertisment