സ്പന്ദനം കലാസാംസ്കാരിക വേദി ആദരവും പുസ്തക പ്രകാശനവും മാർച്ച് 5ന്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

പാലക്കാട്:കോങ്ങാട് സ്പന്ദനം കലാസാംസ്കാരിക വേദി സ്നേഹാദരവും പുസ്തക പ്രകാശനവും മാർച്ച് 5ന് രാവിലെ 10 മണിക്ക് പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ചിത്രകാരൻ കുമാർ പി. മൂക്കുതല ഉദ്ഘാടനം ചെയ്യും. സേതു പാറശ്ശേരി, രവീന്ദ്രൻ മലയങ്കാവ്, സതീഷ് ചെറുവള്ളി, സി വി കൃഷ്ണകുമാർ, റഫീസ് മാറഞ്ചേരി, സുമ ടീച്ചർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Advertisment

കുന്നത്ത് രാധാകൃഷ്ണന്റെ മഞ്ചാടിമണികൾ പുസ്തക പ്രകാശനവും, ചിത്രകാരി അർച്ചന കൃഷ്ണന് ആദരവും നൽകും. സ്പന്ദനം പ്രസിഡന്റ് ഗോപിനാഥ് പൊന്നാനി അധ്യക്ഷത വഹിക്കും.

കലയും സാഹിത്യവും സിനിമയും പ്രകൃതിയും തുടങ്ങി സാംസ്‌കാരികമായ എല്ലാത്തിനേയും വിശാലമായ കാഴ്ചപ്പാടോടെ ഉള്‍ക്കൊള്ളുന്ന ഒരു നയവും സമീപനവുമാണ് കോങ്ങാട് സ്പന്ദനം കലാസാംസ്കാരിക വേദിയുടേത്.

ഗാന്ധിപഥം ചിത്രരചന മത്സരത്തിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്, ആർട്ട് ബക്കറ്റ് കൊച്ചി നടത്തിയ മത്സരത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കലാകാരിയാണ് ആദരം ഏറ്റുവാങ്ങുന്ന അർച്ചന. ലളിതകല ആർട്ട് ഗ്യാലറി,നിർവാണ ആർട്ട് ഗ്യാലറി തുടങ്ങിയ എക്‌സിബിഷനുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

നിറക്കൂട്ടുകളിലെ വൈവിധ്യം പോലെ തന്നെ ചിത്രരചനാ രീതിയിലും അർച്ചനയുടെ വരകൾ വേറിട്ടു നില്‍ക്കുന്നു.
നിറങ്ങള്‍ കൊണ്ട് തന്റെ കാന്‍വാസില്‍ സ്വപ്നങ്ങള്‍ വിരിയിക്കുന്ന ഇവർ ഷോർട്ട് ഫിലിമുകളിലും വേഷമിട്ടുണ്ട്.

കലയിലുള്ള താല്‍പര്യവും അഭിനിവേശവും അർച്ചനക്ക് ചിത്രകലയിലെ പുതുവഴികളും പാഠങ്ങളും തുറന്നു നല്‍കി.ജലച്ചായം, എണ്ണച്ചായം, അക്രലിക് എന്നീ മാധ്യമങ്ങളും ഇവര്‍ സ്വായത്തമാക്കിയിട്ടുണ്ട്. കൽപ്പാത്തി ജിഎൽപി സ്കൂളിലെ ചിത്രകല അധ്യാപികയും നിലവിൽ ചിത്രകലാ പരിഷത്തിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയുമാണ്.
ഭർത്താവ് :ജയമാനസൻ സി.എസ്.

Advertisment