പാലക്കാട് ജില്ലയിൽ ഐടി പാർക്ക് നിർമ്മിക്കണം: എഐടിയുസി

New Update

publive-image

പാലക്കാട്: പാലക്കാട് ജില്ലയിൽ ഐ.ടി. പാർക്ക് സ്ഥാപിക്കണമെന്ന് എഐടിയുസി പാലക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാർക്കിനാവശ്യമായ സ്ഥലലഭ്യത, മതിയായ യാത്രാ സൗകര്യങ്ങൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഐ.ടി പാർക്ക് തുടങ്ങുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്.

Advertisment

publive-image

പാചക വാതക വില വർദ്ധനവ് പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ. മല്ലിക ഉദ്ഘാടനം ചെയ്തു. എ.എൻ. യൂസഫ് സ്മാരക മന്ദിരത്തിൽ വെച്ചു നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് മണി കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.

ചുമട്ടുതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.വേലു, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ആർ. മോഹൻദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ മുതിർന്ന നേതാവ് കെ.ഭാസ്കരൻ പതാക ഉയർത്തി.

എകെഎൽഎംഎൽഇയു ജില്ലാ സെക്രട്ടറി അബ്ദുൾ ഹക്
രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി വി.യൂസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

സിപിഐ പാലക്കാട് മണ്ഡലം സെക്രട്ടറി മുരളി താരേക്കാട്, എഐടിയുസി ജോയന്റ് സെക്രട്ടറി എം.ഹരിദാസ്, എസ്.ചന്ദ്രശേഖരൻ,പി.ബാബു, കെ. ശബരീശൻ, എന്നിവർ സംസാരിച്ചു. പി.ഡി ശശികുമർ സ്വാഗതവും രാധാകൃഷ്ണൻ മൂച്ചിക്കൽ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: മണി കുളങ്ങര (പ്രസിഡന്റ്), എം.എസ്.ചന്ദ്രശേഖരൻ, വി.യുസഫ് (വൈസ് പ്രസിഡന്റ്), രാധാകൃഷ്ണൻ മൂച്ചിക്കൽ (സെക്രട്ടറി), പി.ബാബു, കെ.ശബരീശൻ (ജോ.സെക്രട്ടറി), അബ്ദുൾ ഹക് (ട്രഷറർ )

Advertisment