/sathyam/media/post_attachments/gppnmLeseZaE4v9CXiL1.jpg)
പാലക്കാട്:ജീവ കാരുണ്യ സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനകളിൽ നിന്നും ദയ ചാരിറ്റബിൾ ട്രസ്റ്റ് ദയാമൃതം പുരസ്ക്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സജീവാംഗം എന്ന നിലയിൽ സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അകാലത്തിൽ പൊലിഞ്ഞുപോയ കോട്ടായി കൊറ്റമംഗലം ജനാർദ്ദനൻ നായരുടെ സ്മരണാർത്ഥമാണ് പുരസ്ക്കാരം നൽകുന്നത്.
25000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 10 വർഷത്തിൽ താഴെ പ്രവർത്തന പരിചയമുള്ള പാലക്കാട് ജില്ലയിലെ സാമൂഹ്യ സേവന സംഘടനകൾ /ട്രസ്റ്റുകൾ എന്നിവയ്ക്ക് വേണ്ടി വ്യക്തികൾക്കോ സംഘടനകൾക്കോ നാമ നിർദ്ദേശം ചെയ്യാവുന്നതാണ്.
നാമ നിർദ്ദേശങ്ങൾ റിക്കാർഡുകൾ സഹിതം ചെയർമാൻ, ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി, പതിയാർ കോംപ്ലക്സ്, പരുത്തിപ്പുള്ളി പി.ഒ, 678573 എന്ന വിലാസത്തിൽ മാർച്ച് 12 നകം ലഭിക്കേണ്ടതാണ്.
കവറിനു മുകളിൽ "പ്രഥമ ദയാമൃതം പുരസ്ക്കാരം" എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി രമേഷിനെ 7012913583 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us