സ്വന്തം സ്ഥലം ദാനമായി നല്‍കി നന്മ കാണിച്ച അമ്മ മനസ്സ്... കോതകുറുശ്ശി കുണ്ടുകണ്ടത്തിൽ പ്രഭാവതി അമ്മ ദയട്രസ്റ്റിന്റെ ഭവന നിർമാണ പദ്ധതിയിലേക്ക് സ്ഥലം നൽകി

New Update

publive-image

പാലക്കാട്:അശരണർക്ക് വീട് നിർമിച്ചു നൽകുന്ന പെരിങ്ങോട്ടുകുറിശ്ശി ദയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ദയാഭവനം പദ്ധതിയിലേക്ക് സൗജന്യമായി മൂന്ന് സെന്റ് സ്ഥലം നൽകി ഒരമ്മയുടെ വാത്സല്യപൂർണ്ണമായ മാതൃക. കോതകുറുശ്ശി കുണ്ടുകണ്ടത്തിൽ പ്രഭാവതി അമ്മയാണ് ഈ നന്മ മാതൃക കാണിച്ചത്.

Advertisment

ഒറ്റപ്പാലം അനങ്ങനടി പഞ്ചായത്തിലെ തന്റെ കുടുംബസ്വത്തിൽ നിന്നാണ് സ്ഥലത്തിന്റെ പ്രമാണം സൂര്യരശ്മി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷിന് കൈമാറിയത്. മനുഷ്യ സ്നേഹിയായ അമ്മയുടെ പ്രവൃത്തി ട്രസ്റ്റിന്റെ നന്മയുറ്റ പ്രവർത്തനങ്ങൾക്ക് ആവേശം നൽകുന്നതായി.

ഏറ്റവും അർഹതപ്പെട്ട ഒരു കുടുംബത്തെ കണ്ടെത്തിയാലുടൻ ഈ സ്ഥലത്ത് ഒരു ദയാഭവനം പണി കഴിപ്പിച്ച് നൽകുമെന്ന് ചടങ്ങിൽ ഇ. ബി.രമേഷ് പ്രഖ്യാപിച്ചു. ഒരടി ഭൂമിക്കായി വെട്ടും കുത്തും നടത്തുന്ന ആധുനിക സമൂഹത്തിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള തന്റെ ഭൂമി തികച്ചും സൗജന്യമായി ദയയിലേക്ക് നൽകിയ കുണ്ടുകണ്ടത്തിൽ പ്രഭാവതി അമ്മയെ ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു.

ജോയൺസ് കമ്പനി ഡയറക്ടർ ടി.സി. ജയശങ്കർ, ടോപ് ഇൻ ടൗൺ ഉടമ നടരാജൻ എന്ന രാജു, സാമൂഹ്യ പ്രവർത്തക സിസ്റ്റർ റോസ് ആന്റോ, റിട്ടയേർഡ് തഹസിൽദാർ വി.എസ്.ജയപ്രകാശ്, മ്യൂച്ചൽ വെൽഫയർ ട്രസ്റ്റ് സെക്രട്ടറി വിദ്യാധരൻ ടി.പി, സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ, ജി.സി.സി. സൗഹൃദ കൂട് വൈസ് പ്രസിഡണ്ട് കെ.കെ.ഷെരീഫ്, സോപാന സംഗീതജ്ഞൻ ദിനേഷ് വാര്യർ തുടങ്ങിയവർ സന്നിഹിതരായി. മാർച്ച് 19ന് ദയാ കുടുംബ സംഗമം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment