മണ്ണാർക്കാട് മണ്ഡലം തിരിച്ചു പിടിക്കാൻ ഇടത് മുന്നണിക്കാകണം: എം.വി.ഗോവിന്ദൻ

New Update

publive-image

ജനകീയ പ്രതിരോധ ജാഥയുമായി മണ്ണാർക്കാട് എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആദിവാസി മൂപ്പൻ തേൻ സമ്മാനിക്കുന്നു

Advertisment

മണ്ണാർക്കാട്: ഇടത് മുന്നണിയുടെ ശക്തി കേന്ദ്രമായിട്ടും നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് തുടർച്ചയായി പരാജയപ്പെടുന്നത് ചിന്തിക്കേണ്ട വിഷയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അടുത്ത തവണ മണ്ഡലം തിരിച്ചു പിടിക്കാൻ ഇടത് മുന്നണിക്കാകണമെന്നും അത് ലക്ഷ്യമിട്ടുള്ള പ്രവർത്തനം നടത്താൻ നേതാക്കൾക്കും പ്രവർത്തകർക്കും

ആകണമെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ സ്വയം ഭരണ ഉപതെരെഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് കേരളത്തിൽ രൂപപ്പെടുന്ന പുതിയ മുന്നണി സമവാക്യമാണെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.ജനകീയ പ്രതിരോധ യാത്രക്ക് മണ്ണാർക്കാട് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ്-ലീഗ്-ബി ജെ പി -ആർ. എസ്. എസ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ ശക്തികൾ ഒന്നിക്കുന്നതിൽ സി.പി.എമ്മിന് ഉത്കണ്ടയില്ലെന്നും, പാർട്ടിയിലെ വിഭഗീയത മൂലം വിട്ടുപോയവരെ കണ്ടെത്തി പാർട്ടിയുടെ ഭഗമാക്കുമെന്നും, ഇതിനുള്ള നടപടികൾ പാർട്ടി കൈകൊള്ളുമെന്നും, മുതലാളിത്ത ജീർണതകൾ പാർട്ടിയിൽ കണ്ടെന്നും, തെറ്റായ പ്രവണതകളെ ഇല്ലായ്മ ചെയ്ത് ശരിയായ പാതയിലേക്ക് നയിക്കുമെന്നും, ഒരു തെറ്റായ പ്രവണതക്കും പാർട്ടി കൂട്ടുണ്ടാകില്ലെന്നും സെക്രട്ടറി പറഞ്ഞു.

മുഖ്യമന്ത്രിക്കും, കുടുംബത്തിനും, പാർട്ടിക്കുമെത്തിരെയുള്ള വലതു പക്ഷ നീക്കത്തിനെതിരെയുള്ള പ്രതിരോധമാണ് ജാഥയിൽ കാണുന്ന ജന പങ്കാളിത്തമെന്നും സെക്രട്ടറി പറഞ്ഞു. എം.ഇ.എസ് നേതാവ് കെ.സി.കെ സൈദാലി അധ്യക്ഷനായി.

Advertisment