/sathyam/media/post_attachments/1MZND9mo2Wqjwi6DL4O2.jpg)
പാലക്കാട്: പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കാനായതിന് പിന്നിൽ ഭാരതിയ നാഷണൽ ജനതാദളിന്റെ സഹന സമരമാണെന്ന് മണ്ഡലം പ്രസിഡണ്ട് ആർ. സുജിത്ത്. സമയബന്ധിതമായി നിർമ്മാണം നടത്തിയില്ലെങ്കിൽ സമര രംഗത്ത് ഇറങ്ങാൻ മടിക്കില്ലെന്നും ആർ. സുജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2022 മെയ് 18 നാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി സമരം ആരംഭിച്ചത്. പാലക്കാട് നഗരത്തിലെ ആദ്യബസ് സ്റ്റാൻഡ് എന്ന നിലക്ക് മുൻസിപ്പൽ ബസ് സ്റ്റാൻഡിന് ഏറെ പ്രാധാന്യമുണ്ട്. എംപി ഫണ്ടിൽ നിന്നും 2 കോടി ചെലവഴിച് സ്റ്റാൻഡ് നിർമ്മാണം നടത്തുന്നതിൽ അഭിമാനമുണ്ട്.
3 മാസമാണ് നിർമ്മാണ കാലാവധി. സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാവും വരെ അധികാരികൾക്കും കാരാറുകാരനും പിന്നാലെ ദൾ പ്രവർത്തകർ ഉണ്ടാവുമെന്നും ആർ. സുജിത്ത് പറഞ്ഞു. മണ്ഡലം സെക്രട്ടറി ഫിറോസ് ചിറക്കാട്, വനിത വിഭാഗം ജനറൽ സെക്രട്ടറി നൗഫിയ നസീർ എന്നിവർ വാർത്താ സമേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us