ജോർജ് ദാസ് എഴുതിയ 'യാക്കോബിന്റെ പുസ്തകം' നോവൽ പ്രകാശനം ചെയ്തു

New Update

publive-image

പാലക്കാട്:യാക്കോബിന്റെയും റാഹേലിന്റെയും അനുരാഗവും ഈശ്വരീയ അന്വേഷണങ്ങളും സാഹോദര്യത്തിന്റെ അന്തർധാരയും പിതാപുത്ര ബന്ധത്തിന്റെ ആഴവും പ്രസ്താവിക്കുന്ന പാലക്കാട് കിണാവല്ലൂർ ജോർജ് ദാസ് എഴുതി നാട്ടരങ്ങ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ യാക്കോബിന്റെ പുസ്തകം നോവൽ പാലക്കാട് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

Advertisment

തൃശ്ശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂ താഴത്ത് പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിനു നൽകിയാണ് പ്രകാശനം ചെയ്തത്. ബൈബിളിൽ പറഞ്ഞിട്ടുള്ളതും പ്രവർത്തിക്കുവാൻ സാധ്യതയുള്ളതുമായ ജീവിത സാഹചര്യങ്ങളും ചിന്തകളും എത്രമാത്രം ഒരു സാഹിത്യകാരന് അധികാരത്തോടെ കൈകാര്യം ചെയ്ത് അനുവാചകരുമായി പങ്കുവെക്കാം എന്നതിനുള്ള മാതൃക കൂടിയാണ് ഈ നോവൽ എന്നും, ബൈബിളിന്റെ അന്തസത്ത ആഴത്തിൽ മനസ്സിലാക്കി കൊണ്ടാണ് യാക്കോബ് എന്ന കഥാപാത്രത്തെ ഗ്രന്ഥകാരൻ സമീപിച്ചിരിക്കുന്നത് എന്നും ടി.ഡി. ഫ്രാൻസിസ് അവതാരികയിൽ പറയുന്നു.

നാടകം,നോവൽ,തിരക്കഥ എന്നീ വിഭാഗങ്ങളിലായി 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ജോർജ് ദാസ്. 'കൊങ്ങൻ പട' എന്ന പുസ്തകത്തിന് കേന്ദ്രസാംസ്കാരിക വകുപ്പിന്റെ നിയോലിറ്ററേച്ചർ അവാർഡും, സഞ്ചയനം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര യുവജന അവാർഡ് ലഭിച്ചു.

രണ്ടു ഹ്രസ്വ ചലച്ചിത്രങ്ങളും 15 ടെലിഫിലിമുകളും ഒരു സിനിമയും രചന നിർവഹിച്ചു സംവിധാനം ചെയ്തിട്ടുണ്ട്.46 അധ്യായങ്ങളുള്ള 'യാക്കോബിന്റെ പുസ്തകം' താത്വികമായും സൗന്ദര്യാത്മകമായും എഴുതപ്പെട്ട ഒരു നോവൽ കൂടിയാണ്.
പീറ്റർ കൊച്ചുപുരയ്ക്കൽ,ജോർജ് ദാസ് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംസാരിച്ചു.,

Advertisment