സൗപർണികയുടെ 'ഉദ്വമി' പദ്ധതിക്ക് തുടക്കം. സമ്പൂർണ ഇന്റർനെറ്റ് വൽക്കരണ ഗ്രാമം ലക്ഷ്യം

New Update

publive-image

മണ്ണാർക്കാട്:കുണ്ട്ലക്കാടിലെ ഓരോ വീട്ടിലും ഇന്റർനെറ്റ് കണക്ഷൻ എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎൽ മായി സഹകരിച്ച് ഉദ്വമി 2023 പദ്ധതിക്ക് സൗപർണിക ചാരിറ്റി കൂട്ടായ്മ തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കോട്ടോപ്പാടം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഫീന റഷീദ് മുത്തനിൽ നിർവഹിച്ചു.

Advertisment

സൗപർണിക ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിന് കൂട്ടായ്മ പ്രസിഡന്റ്‌ മുഹമ്മദാലി പറമ്പത്ത് അധ്യക്ഷത വഹിച്ചു. ബിഎസ്എൻഎൽ പ്രതിനിധികളായ മുഹമ്മദ് സലാം,ബാജു മുഹമ്മദ് എന്നിവർ പദ്ധതി വിശദീകരിച്ചു.

കൂട്ടായ്മ പ്രതിനിധികളായ നാസർ പി.പി വേങ്ങ, സജി ജനത, കാസിം എൻ.പി, രാജകുമാരൻ, പെരുണ്ട ശിഹാബ്, കൃഷ്ണൻ കുട്ടി, ടി.കെ ഇപ്പു,ഷാജഹാൻ,സി.ശ്രീകുമാർ, കുട്ടായ്മ ജനറൽ സെക്രട്ടറി മുസ്തഫ,എഴാം വാർഡ് മെമ്പർ നസീമ അയ്നെല്ലി തുടങ്ങിയവർ പ്രസംഗിച്ചു.

ഇതിനകം നൂറിൽ അധികം വീടുകൾ പദ്ധതിയുടെ ഭാഗമായതായി ഭാരവാഹികൾ പറഞ്ഞു.കുണ്ട്ലക്കാട് ഗ്രാമം സമ്പൂർണ ഇന്റർനെറ്റ് വൽക്കരണ ഗ്രാമമായി പ്രഖ്യാപിക്കുക എന്നതാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്.

Advertisment