മാട്ടുമന്ത മുക്കെ പുഴയിൽ മുരുകണി സ്വദേശികളായ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു

New Update

publive-image

മലമ്പുഴ: മാട്ടുമന്ത മുക്കെ പുഴയിൽ മുരുകണി സ്വദേശികളായ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. മാട്ടുമന്ത മുരുകണി രമേശിൻ്റെ മകൻ വൈഷ്ണവ് (19 ) ഉണ്ണികൃഷ്ണൻ്റെ മകൻ അജയ് കൃഷ്ണൻ എന്നിവരാണ് മുങ്ങി മരിച്ചത്. അജയ് കൃഷ്ണൻ ടൈൽസ് പണിക്കാരനും വൈഷ്ണവു് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

Advertisment

ഇരുവരും എറണാകുളത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. ബിന്ദുവാണ് വൈഷ്ണവിൻ്റെ അമ്മ. ജിഷ്ണു സഹോദരൻ. ഉഷയാണ് അജയ് കൃഷ്ണയുടെ അമ്മ. അഭിജിത്ത് ആണ് സഹോദരൻ.

Advertisment