കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐഎൻടിയുസി വനിതാ വിഭാഗം വുമൺസ് കൗൺസിൽ പൊങ്കാല സമരം നടത്തി

New Update

publive-image

പാലക്കാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐഎൻടിയുസി വനിതാ വിഭാഗം വുമൺസ് കൗൺസിലിന്റെ പൊങ്കാല സമരം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഏകാധിപതി കളുടെ മുഖമെന്ന് സമരം ഉദ്ഘാടനം ചെയ്ത് എംപി വി.കെ. ശ്രീകണ്ഠൻ.

Advertisment

പൗര ജീവിതത്തിന് വില കൽപിക്കാത്ത പരിഷ്കാരങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കുന്നത്. നികുതി ഭാരമടിച്ചേൽപ്പിച് സ്വീകരിക്കുന്ന സമ്പത്ത് കോർപറേറ്റുകളുടെ ക്ഷമത്തിനായാണ് ഉപയോഗിക്കുന്നത്. ഇന്ധന വിലവർദ്ധനവിനെതിരെ തെരുവിൽ കപ്പ പുഴുങ്ങിയും കാളവണ്ടിയോടിച്ചും പ്രതിഷേധിച്ചവരാണ് നികുതി ഭീകരത നടപ്പിലാക്കിയതെന്നും എംപി വി.കെ.ശ്രീ കണ്ഠൻ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ബി.വി കോമളം അദ്ധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് മനോജ് ചിങ്ങനൂർ, കെ.അപ്പു, പി.കെ.വേണു, സോമൻ ആലത്തൂർ, ശിവദാസ് തൃത്താല, ഫിലോമിന , ആ നന്ദ്, അസൈന, വിപിൻ എന്നിവർ സംസാരിച്ചു.

Advertisment