വനിതാ ദിനത്തില്‍ ഇടതു വനിതാ സംഘടനകൾ പാലക്കാട് സംയുക്ത റാലി നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:കേന്ദ്ര സർക്കാർ നയിക്കുന്നത് ചാതുർവർണ്ണ്യ കാലഘട്ടത്തിലേക്കാണെന്ന് കെഎസ്കെടിയു അഖിലേന്ത്യ വർക്കിംങ് കമ്മിറ്റി അംഗം ലളിത ബാലൻ. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തളളി വിട്ടത് കേദ്ര നികുതി നയമാണെന്നും ലളിത ബാലൻ. വനിതാ ദിനത്തിൽ ഇടതു വനിത സംഘടനകളുടെ സംയുക്ത റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Advertisment

പുരുഷ സ്ത്രി തുല്യത എന്ന സങ്കൽപ്പത്തെ പോലും രാഷ്ട്രിയ പരമായും അല്ലാതെയും അടിച്ചൊതുക്കുകയാണ് കേദ്ര സർക്കാർ ചെയ്യുന്നത്. കുടുംബ ബദ്രതയെ തകർക്കുന്ന പരിഷ്ക്കാരങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയതിന്റെ ഫലമാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് ആധാരം.

ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ കുറവുണ്ടായി. സംസ്ഥാന വിഹിതം കൃത്യമായി കേദ്രം അനുവദിക്കാറുമില്ല. സംഘപരിവാറിന്റെ സ്ത്രീ വിരുദ്ധ ത സംസ്ഥാനത്ത് നടപ്പിലാവില്ലെന്നും ലളിത ബാലൻ പറഞ്ഞു.

തുല്യതക്കായി യോജിച്ച് പോരാടുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഇടത് വനിത സംഘടനകൾ സംയുക്തമായി റാലി സംഘടിപ്പിച്ചത്. രക്തസാക്ഷി മണ്ഡപ മൈതാനിയിലാണ് വനിത റാലിയും പൊതുയോഗവും നടന്നത്. വനിത സംഘടന നേതാക്കളായ കെ.എസ് സലീഖ, വി.സരള, പ്രീത പി. ഷീബ കൃഷ്ണൻ, സുബൈദ ഇസ്ഹാക്ക്, വി.പി. ചിത്ര എനിവർ സംസാരിച്ചു.

Advertisment