മലബാർ സിമന്‍റ്സിന്‍റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്ന് ആദി ഗോത്രസഭ

New Update

publive-image

പാലക്കാട്: ആദിവാസികൾക്ക് ജോലി - മലബാർ സിമന്‍റ്സ് നടത്തുന്നത് നഗ്നമായ ഉടമ്പടി ലംഘനമെന്ന് ആദി ഗോത്രസഭ. ആദിവാസികൾക്ക് തൊഴിൽ നൽകണമെന്ന ഹൈക്കോടതി വിധിയെയും മാനേജ്മെന്റ് നിരാകരിക്കുന്നു. മലബാർ സിമന്‍റ്സ് മാനേജ്മെന്റ് തൊഴിലാളിവിരുദ്ധ നയത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്ന് ആദി ഗോത്രസഭ പ്രസിഡണ്ട് സി. ഹരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

പുതുശേരി പഞ്ചായത്തിലെ ആ ദിവാസികൾ ഭൂമി വിട്ടു നൽകിയതിന്റെ ഫലമായാണ് മലബാർ സിമിന്റ് സ് യാഥാർത്ഥ്യമായത് . കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ എന്ന ഉടമ്പടിയോടെയാണ് ഭൂമി വിട്ടു നൽകിയത്. ഇതു പ്രകാരം 1985 ൽ 100 പേർക്ക് തൊഴിൽ നൽകിയിരുന്നു.

തൊഴിലവസരങ്ങൾ ഏറെയുണ്ടായിട്ടും ആദ്യകാലത്ത് തൊഴിൽ ലഭിക്കപ്പെട്ടവർ വിരമിച്ചിട്ടുപോലും ആദിവാസികൾക്ക് ഉടമ്പടി പ്രകാരം തൊഴിൽ നൽകാൻ മലബാർ സിമിന്റ് സ്മാനേജ്മെന്‍റ് തൊഴിൽ നൽകാൻ തയ്യാറായില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമിപിച്ചത്.

തൊഴിൽ നൽകണമെന്ന ഹൈകോടതി വിധിയെ നിരാകരിക്കുകയാണ് മാനേജ്മെന്റ്. കമ്പിനിക്കകത്തെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ഉത്തരേന്ത്യക്കാരെയുൾപ്പടെ നിയമിക്കുമ്പോഴാണ് ഉടമ്പടി പ്രകാരം തൊഴിൽ നൽകാതിരിക്കുന്നത്. ഇതിനെതിരായാണ് സമരം നടത്താൻ പോകുന്നതെന്നും ഹരി പറഞ്ഞു. സെക്രട്ടറി എം.യു അജീഷ്, കെ. മോഹൻ രാജ്, എസ് രാജിവ്, എ. സോമസുന്ദരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment