നാട്ടുകാരുടെ കൂട്ടായ്മയിൽ സ്ഥലം വിട്ടു നൽകി റോഡ് വെട്ടുന്നു; പാലക്കയത്ത് പുതുകാഴ്ചകൾ...

New Update

publive-image

തച്ചമ്പാറ:സഞ്ചാരയോഗ്യമായ റോഡിനായുള്ള നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാക്കാൻ ഒടുവിൽ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങുന്നു. ടൂറിസത്തിനു കൂടി വളരെയേറെ സാധ്യതയുള്ള കാഞ്ഞിരപ്പുഴ-തച്ചമ്പാറ മലയോര മേഖലയെ ബന്ധിപ്പിക്കുന്ന റിങ് റോഡ് യാഥാർത്ഥ്യമാക്കുന്നതിനാണ് നാട്ടുകാർ റോഡ് വെട്ടി തെളിക്കുന്നത്.

Advertisment

കാലാനുസൃതമായി ഒരു പ്രദേശത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് തുടക്കം കുറിക്കുന്ന റോഡ് പിന്നീട് ആവശ്യമായ സർക്കാർ ഫണ്ട് കണ്ടെത്തി കൂടുതൽ നവീകരിക്കുന്നതിനാണ് ആലോചിക്കുന്നത്. പായപുല്ല് - പാലക്കയം, ഇരുമ്പകച്ചോല - കാഞ്ഞിരപ്പുഴ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ മേഖലയിൽ 500 മീറ്റർ സ്ഥലം റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ് നിർവഹിച്ചു.

കേരള വാട്ടർ അതോറിറ്റി ബോർഡ് അംഗം അഡ്വ. ജോസ് ജോസഫ്, തച്ചമ്പാറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തനൂജ രാധാകൃഷ്ണൻ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോൺ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സജീവ് നെടുമ്പുറം, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷിബു, സ്ഥലം ഉടമകളായ വാവച്ചൻ കപ്പിയാങ്കൽ, സന്തോഷ് പീടികത്തറ, വിനോദ് പീടികത്തറ, ജോയ് തയ്യിൽ, വിനയദാസ് തുടങ്ങിയവർ സംസാരിച്ചു.

Advertisment