/sathyam/media/post_attachments/989cwhphvVW9OsO8RubW.jpg)
എടത്തനാട്ടുകര കെഎസ്എച്ച്എം എജുക്കേഷണൽ കോംപ്ലക്സിന്റെ 500 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണ പദ്ധതി
എംപി വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്:എടത്തനാട്ടുകര കെഎസ്എച്ച്എം എജുക്കേഷണൽ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമൂഹത്തിലെ നിർധനരും പഠനത്തിൽ മികവു പുലർത്തുന്നവരുമായ 500 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം പാലക്കാട് ലോക്സഭാ മണ്ഡലം എംപി വി.കെ. ശ്രീകണ്ഠൻ നിർവഹിച്ചു.
പതിറ്റാണ്ടുകളായി എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കായി പ്രവർത്തിച്ചുവരുന്ന കെഎസ്എച്ച്എം എജുക്കേഷൻ കോംപ്ലക്സിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ പാലക്കാട് ജില്ലയിൽ തന്നെ ആദ്യമായിട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ -സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളെ കൂട്ടിയിണക്കി കൊണ്ടുള്ള ഈ ക്യാമ്പസ് പദ്ധതിയുടെ ലോഞ്ചിംഗ് മണ്ണാർക്കാട് ഡി.വൈ.എസ്.പി.കൃഷ്ണദാസ് നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ ടി പി അഹമ്മദ് വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us