പാലക്കാട് വൻലഹരിവേട്ട; കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് പിടികൂടിയത് രണ്ട് കിലോ കഞ്ചാവ്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട്‌ ഐബി ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലാപുരത്തു നിന്നും പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വന്നിറങ്ങിയ ആന്ധ്രപ്രദേശ് സ്വദേശിയിൽ നിന്ന് കഞ്ചാവ് പിടികൂടി. ഗോപാൽ കൃഷ്ണ എന്ന ഇയാളുടെ ബാഗിൽ നിന്ന് പോലീസ് കണ്ടെത്തിയത് 8 പാർസലുകളിലായി 17.4 കിലോഗ്രാം കഞ്ചാവാണ്.

അന്വേഷണ സംഘത്തിൽ പാലക്കാട്‌ ഐബി ഇൻസ്‌പെക്ടർ എൻ നൗഫൽ, പാലക്കാട്‌ റേഞ്ച് ഇൻസ്‌പെക്ടർ കെ. നിഷാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വൈ.സയ്യിദ് മുഹമ്മദ്‌, പ്രിവെൻറ്റീവ് ഓഫീസർമാരായ ടി. വിശ്വനാഥ്, ആർ.എസ്.സുരേഷ്, വി.ആർ. സുനിൽകുമാർ, ടി.ആർ. വിശ്വകുമാർ, ബി ശ്രീജിത്ത്‌, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകുമാർ വാക്കട, എം.ഐ. അബ്ദുൽ ബpഷീർ, ഡ്രൈവർമാരായ വി.ജയപ്രകാശ്, ടി വിഷ്ണു. എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 3ലക്ഷത്തോളം വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisment