പാലക്കാട് ഒറ്റപ്പാലത്ത് ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ പൊടിക്കാറ്റ് ; പ്രദേശവാസികൾ ആശങ്കയിൽ

New Update

publive-image

Advertisment

പാലക്കാട്: ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ പൊടിക്കാറ്റ്. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. അമ്പലപ്പാറ പഞ്ചായത്ത് മൈതാനത്താണ് പൊടിക്കാറ്റ് ഉണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ പൊടിക്കാറ്റ് ഉണ്ടായതിന്റെ ആശങ്കയിലാണ് ജനങ്ങൾ.

വലിയ രീതിയിൽ തന്നെ പൊടിക്കാറ്റ് നിൽക്കുന്ന അന്തരീക്ഷമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. എന്ത്‌കൊണ്ടാണ് പൊടിക്കാറ്റ് വരുന്നതെന്നും ഏതെങ്കിലും തരത്തിൽ ഇത് വസ്തുവകകൾക്ക് നാശനഷ്ട്മുണ്ടാക്കുമോയെന്നുമാണ് പ്രദേശവാസികളുടെ ആശങ്ക.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് അധികൃതർ വിശദീകരണം ഒന്നും നൽകിയിട്ടില്ല. മുൻപും സമാനമായ രീതിയിൽ ഇത്തരത്തിൽ മേഖലയിൽ പൊടിക്കാറ്റ് ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.

Advertisment