/sathyam/media/post_attachments/d3xiSwkROrFaCXDrgAa1.jpg)
പാലക്കാട്:പാലക്കാട് ജില്ലാ യോഗ അസോസിയേഷൻ വാർഷിക പൊതുയോഗം മണ്ണാർക്കാട് പതഞ്ജലി യോഗ വിദ്യാ പീഠത്തിൽ നടത്തി. യോഗ ശിരോമണി വിജയകുമാരൻ അധ്യക്ഷത വഹിച്ചു. യോഗാചാര്യൻ എം മാധവൻ ദീപ ജ്വലനം നിർവഹിച്ചു. യോഗാചാര്യൻ വെള്ളിനേഴി സജീന്ദ്രൻ പറഞ്ഞു. സംസ്ഥാന യോഗ അസോസിയേഷൻ പ്രസിഡണ്ട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി രഘുനാഥൻ 2022 - 2023ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.അസോസിയേഷൻ ഭാരവാഹികളായ മല്ലിക, പ്രസീത, സന്തോഷ് കുമാർ, കേശവൻകുട്ടി ബേബി ഷീന തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ വിശ്വനാഥൻ വരവു് ചില വ് കണക്ക് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി രക്ഷാധികാരി - യോഗശിരോമണി കെ വിജയകുമാരൻ, ഡോക്ടർ നന്ദകുമാർ, പ്രസിഡണ്ട് - രഘുനാഥൻ പി, സെക്രട്ടറി - വിശ്വനാഥൻ താരകം, ട്രഷറർ - പ്രസീത വിജയൻ, വൈസ് പ്രസിഡണ്ടുമാർ: സജീന്ദ്രൻ വെള്ളിനേഴി, കേശവൻകുട്ടി, മല്ലിക, ജോയിൻ സെക്രട്ടറിമാർ: സന്തോഷ് കുമാർ, ബേബീ ഷീന കെ. ബാവിനി പട്ടേൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us