New Update
/sathyam/media/post_attachments/AGBa21o7xb9qSEt0u0H8.jpg)
ഒലവക്കോട്:ഒലവക്കോട് എത്തുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഒലവക്കോട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം. ഏതു നിമിഷവും ശിഖരങ്ങളോ, മരം മുഴുവനുമായോ നിലംപതിക്കാം.
Advertisment
എംഇഎസ് സ്കൂൾ, കോപ്പറേറ്റിവ് കോളേജ്, സർക്കാർ എൽപി സ്കൂൾ, കെഎസ്ഇബി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കടക്കമുള്ളവരിൽ പലരും സെൻ്ററിൽ ബസിറങ്ങി പോസ്റ്റാഫീസിനു മുന്നിലുള്ള ഫുട് പാത്തിലൂടെയാണ് നടന്നു പോകുന്നത്.
ഒരു ചെരുപ്പുകുത്തിയും ഈ മരച്ചുവട്ടിൽ ഉണ്ടാവാറുണ്ട്. അപകടം സംഭവിച്ചാലേ അധികാരികളുടെ കണ്ണുതുറക്കുള്ളൂവെന്ന് പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും ചോദിക്കുന്നു. മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us