/sathyam/media/post_attachments/exQLPqKhF7D2vaG8AEHT.jpg)
പാലക്കാട്:കോയമ്പത്തൂർ രൂപതക്ക് കീഴിലെ കഞ്ചിക്കോടുള്ള സ്ഥലം തനിക്ക് ലഭിച്ചത് നിയമപരമായ വ്യവസ്ഥകൾ പാലിച്ചുകൊണ്ടു തന്നെയാണെന്ന് കഞ്ചിക്കോട് സ്വകാര്യ മാൾ ഉടമ ഐസക്ക് വർഗ്ഗീസ്. തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങൾ. വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഐസക്ക് വർഗ്ഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2014 ലാണ് കോയമ്പത്തൂർ രൂപത വിഭജിച്ച് സുൽത്താൻപേട്ട രൂപത രൂപീകരിച്ചത്. സുൽത്താൻപേട്ട രൂപത രൂപികരിച്ചതിന് ശേഷം ജില്ലയിലെ കോയമ്പത്തൂർ സഭക്കവകാശപ്പെട്ട സ്ഥലങ്ങൾ ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ സുൽത്താൻപേട്ട രൂപതക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഞ്ചിക്കോട്ടുള്ള സ്ഥലം 22 വർഷത്തേക്ക് പാട്ടത്തിനെടുത്തുത്.
വാടക എഗ്രിമെന്റ് രേഖകൾ ഉപയോഗിച്ചാണ് മാളിന്റെ പ്രവർത്തനത്തിനായി രേഖകൾ സമ്പാദിച്ചത്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സ്ഥലം മാറ്റപ്പെട്ട ഒരു വൈദികനും സഭയും തമ്മിലുള്ള തർക്കമാണ് തനിക്ക് എതിരെയുള്ള നിക്കത്തിന് പിന്നിൽ. ഇക്കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവരുമെന്നും ഐസക്ക് വർഗ്ഗീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us