/sathyam/media/post_attachments/FA0eoAyGfoTkIqzfig9f.jpg)
പട്ടാമ്പി: കാർഷികോത്സവം ഒരു ഗ്രാമത്തെ ഉത്സവ ലഹരിയിലാക്കി. കപ്പൂർ പാടശേഖര സമിതിയുടെ കാർഷിക കൂട്ടായ്മയായ കെ.പി.എം ബ്രദേഴ്സിന്റെ നേതൃത്വത്തില്‍ നടന്ന കാളപൂട്ട് മൽസരം ഒരു നാടിനെ ഉത്സവ ലഹരിയിലാക്കി.
കേരളത്തിലെ പല ജീല്ലകളിൽ നിന്നായി 70 ജോഡി കന്നുകൾ പങ്കെടുത്ത കാളപൂട്ട് കാണാൻ സ്ത്രീകൾ അടക്കം ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകി എത്തിയത്. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെർണ്ണൂർ എംഎല്‍എ പി മമ്മികുട്ടി ഉൽഘാടനം ചെയ്തു. വി.ടി ബൽറാം മുഖ്യ പ്രഭാഷണം നടത്തി. സമാപന ചടങ്ങ് സി.വി ബാലചന്ദ്രൻ മാഷ് ഉൽഘാടനം ചെയ്തു.
പി സലാം മാസ്റ്റർ, അസൈനാർ കണിക്കരത്ത്, നാരയണൻ കുട്ടി, പി രാജീവ്, അലി കുമരനെല്ലൂർ, കെ വി ബാലകൃഷ്ണന്‍, ഒ ടി കൃഷ്ണൻ കുട്ടി, അൻസാഫ് മുണ്ടോട്ട് , എന്നിവർ സംസാരിച്ചു. ഒന്നും രണ്ടും കെ.വി സക്കീർ ഐലക്കാട്, തീയാലി മരക്കാർ എടക്കര, എം.സി ഇക്കു പതിനാറിങ്ങൽ, അൻഷിദ് എളങ്കൂർ എന്നിവർ ട്രോഫി കരസ്ഥമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us