ദണ്ഡിയാത്രയുടെയും സ്വാതന്ത്രസമര സേനാനി താപ്പൻജിയുടെയും സ്മാരകം രാമശ്ശേരിയിൽ സ്ഥാപിക്കണം - ദണ്ഡിയാത്ര-താപ്പൻജി അനുസ്മരണ യോഗം

New Update

publive-image

പാലക്കാട്:ദണ്ഡിയാത്രയുടെയും സ്വാതന്ത്രസമര സേനാനി താപ്പൻ ജിയുടെയും സ്മാരകം രാമശ്ശേരിയിൽ സ്ഥാപിക്കണമെന്ന് ദണ്ഡിയാത്ര - താപ്പൻജി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചവർ ആവശ്യപ്പെട്ടു. ദണ്ഡിയാത്രയിലൂടെ ഇന്ത്യൻ ജനതയെ ആകമാനം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കാൻ ഗാന്ധിജി മുന്നോട്ട് വച്ച കർമ്മ പരിപാടികളിലൂടെ തന്നെ സ്വാതന്ത്ര്യം സംരക്ഷിക്കാനും കഴിയണമെന്നു ഇവർ പറഞ്ഞു.

Advertisment

ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത 78 സത്യാഗ്രഹികളിൽ ഒരാളായ സ്വാതന്ത്രസമര സേനാനി താപ്പൻ നായർ രാമശ്ശേരി വടവട്ടത്ത് തറവാട്ടിലെ അംഗമാണെന്ന വിവരം ലഭിക്കുന്നത് ചരിത്ര അധ്യാപകനായ ടോംജോസ് മേലുകാവ് നടത്തിയ പഠനത്തിലൂടെയാണ്.

സ്വാതന്ത്ര്യസമരത്തിന്റെയും താപ്പൻ നായരുടെയും സ്മരണകൾ നിലനിൽക്കുന്ന രാമശ്ശേരി വടവട്ടത്ത് തറവാട്ടിൽ സംഘടിപ്പിച്ച പരിപാടി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.രേവതി ബാബു ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പർ കെ. ഗിരീഷ് ബാബു അധ്യക്ഷനായ ചടങ്ങിൽ സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ ദണ്ഡിയാത്ര അനുസ്മരണ പ്രഭാഷണം നടത്തി. ടോംജോസ് മേലുകാവ് താപ്പൻജി അനുസ്മരണ പ്രഭാഷണം നടത്തി.

1930 മാർച്ച് 12ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നും ഗാന്ധിജിയും 78 സത്യാഗ്രഹികകളും ചേർന്ന് 24 ദിവസം കൊണ്ട് 384 കി.മീ. പദയാത്രയായി ദണ്ഡി കടപ്പുറത്തേക്ക് നടത്തിയ മാർച്ചിനെ ജനലക്ഷങ്ങൾ അനുഗമിച്ചതോടെ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉറക്കം നഷ്ടപ്പെട്ടു.

ഗാന്ധി ആശ്രമം വർക്കിംഗ് രക്ഷാധികാരി ഡോ. എൻ. ശുദ്ധോധനൻ,കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. രാജേഷ്.സി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ മെമ്പർമാരായ എ. സുബ്രഹ്മണ്യൻ,വി.സന്തോഷ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ,കഥാകാരൻ രാധാകൃഷ്ണൻ രാമശ്ശേരി, വാളയാർവാലി ലയൺസ് ക്ലബ് പ്രസിഡണ്ട് കൃഷ്ണകുമാർ രാമശ്ശേരി തുടങ്ങിയവർ സംസാരിച്ചു.വടവട്ടെ ജയകൃഷ്ണൻ സ്വാഗതവും വടവട്ടെ അജിത്കുമാർ നന്ദിയും പറഞ്ഞു.

Advertisment