New Update
/sathyam/media/post_attachments/NPRto6IaSopZAGim3tRf.jpg)
പാലക്കാട്: നിയമസഭയിൽ ആർഎംപി എംഎൽഎ കെ.കെ രമയേയും പ്രതിപക്ഷ എംഎൽഎമാരെയും ഭരണപക്ഷ എംഎൽഎമാരും വാച്ച് & വാർഡൻമാരും ചേർന്ന് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
Advertisment
അഞ്ചുവിളക്കിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം സ്റ്റാൻറിൽ സമാപിച്ചു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ജയൻ മമ്പ്രം ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡൻ്റ് രാധാകൃഷ്ണൻ മണ്ണാർക്കാട് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ വിവിധ കക്ഷി നേതാക്കളായ ബി.രാജന്ദ്രൻനായർ, കെ. ശിവരാജേഷ്, പി. കലാധരൻ, വൈക്കം ശശിവർമ്മ, പുത്തൂർ മണികണ്ഠൻ,സഞ്ജയ് സഹദേവൻ, ചന്ദ്രൻ തേങ്കുറുശ്ശി, മുരുകാനന്ദൻ മലമ്പുഴ, കെ. വിജയൻ വിളയ നൂർ, ഉണ്ണികൃഷ്ണൻ പുതുപ്പരിയാരം, ജി.രമേഷ്കുമാർ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us