ആതുരാലയങ്ങൾ സ്മാരകങ്ങളായി മാറുന്നു - ഭാരതീയ നാഷണൽ ജനതാ ദൾ സംസ്ഥാന പ്രസിഡണ്ട് അഡ്വ: ജോൺ ജോൺ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ജില്ലയിലെ സർക്കാർ ആ തുരാലയങൾ സ്മാരകങ്ങളായി മാറുകയാണെന്ന് ഭാരതീയ നാഷണൽ ജനതാ ദൾ സംസ്ഥാന പ്രസിഡണ്ട് അഡ്വ: ജോൺ ജോൺ. സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യമുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല. സർക്കാർ ആശുപത്രികളോട് സർക്കാർ കാണികുന്ന അവഗണനക്കെതിരെ ഭാരതിയ നാഷണൽ ജനതാ ദൾ സമരം ശക്തമാക്കുമെന്നും ജോൺ ജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

20 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമുള്ള ആശുപത്രിയാണ് കൊടുവായൂരിലേത്. ഇവിടെ 3 വർഷമായി കിടത്തിചികിത്സ നടക്കുന്നില്ല. ടയർ ഇല്ലന്ന കാരണത്താൽ നെന്മാറ ആശുപത്രിയിലെ ആ ബുലൻസ് കട്ടപ്പുറത്താണ്.

ലാബ്, എക്സ് റെ യൂണിറ്റ്, സ്കാനിംഗ് എന്നിവക്കുള്ള സൗകര്യം ജില്ലയിലെ പല ആശുപത്രികളിലുണ്ടെങ്കിലും ഇവയിൽ മിക്കതും അടഞ്ഞുകിടക്കുകയാണ്. അവശ്യ മരുന്നുകൾ പോലും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്തതു കൊണ്ട് സ്വകാര്യ മെഡിക്കൽ ഷോപ്പുകളെയാണ് പൊതുജനങൾ ആശ്രയിക്കുന്നത്.

സർക്കാർ ആശുപത്രികൾ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി മാറി. ഇതിന് ഉദാഹരണമാണ കൊടുവായുർ ആശുപത്രിയിലെ എച്ച്ഐ ഷാജി മാത്യുവിനെ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടിയത്. സ്വകാര്യ ആശുപത്രികൾക്കു വേണ്ടി സർക്കാർ ആശുപത്രികളെ സർക്കാർ തന്നെ തകർക്കു കയാണെന്നും അഡ്വ: ജോൺ ജോൺ പറഞ്ഞു

Advertisment