ആരോഗ്യ മേഖലയിൽ ആക്രമണങ്ങൾ തുടർക്കഥയാവാൻ ഇടയാക്കുന്നത് സർക്കാറിന്റെ ഉദാസീനതയാണെന്ന് ഐഎംഎ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ. സി.കെ. ചന്ദ്രശേഖരൻ

New Update

publive-image

പാലക്കാട്:ആരോഗ്യ മേഖലയിൽ ആക്രമണങ്ങൾ തുടർക്കഥയാവാൻ ഇടയാക്കുന്നത് സർക്കാറിന്റെ ഉദാസീനതയാണെന്ന് ഐഎംഎ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ.സി.കെ. ചന്ദ്രശേഖരൻ. ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങൾ ഇല്ലാതാവുമെന്നും മോ: സി.കെ. ചന്ദ്രശേഖരൻ പറഞ്ഞു. ഡോകടർമാരുൾപ്പെടുന്ന ആരോഗ്യ പ്രർ വർത്തകർ നിരന്തരം ആക്രമിക്കപ്പിടുന്നതിൽ പ്രതിഷേധിച്ച് ആരോഗ്യ പ്രവർത്തകർ കല ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കഴിഞ്ഞ രണ്ടു മാസത്തിനകത്ത് ആക്രമിക്കപ്പെട്ടത് 200 ഡോക്ടർമാരാണ്. ആശുപത്രികൾ കേദ്രീകരിച്ച് അക്രമണങൾ വർദ്ധിക്കു മ്പോഴും രാഷ്ടീയ സാമൂഹിത പൊതുപ്രവർത്തകർ നിശബ്ദത പാലിക്കുന്നത് നിരാശജനകമാണ്. പ്രതികളെ പിടികൂടുന്നതിലും ശിക്ഷിക്കുന്നതിലും ആഭ്യന്തര വകുപ്പ് പരാജയമാണ്.

പോലീസിന് മുമ്പിൽ പോലും ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുകയാണ്. ആശുപത്രിയും പരിസരവും സുരക്ഷ മേഖലയായി പ്രഖ്യാപിക്കേണ്ട സാഹര്യമാണ്. സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡോക്ടർമാരുടെ മനോവീര്യം തകരുന്നത് ചികിത്സയെ ബാധിക്കും. പ്രതികൾ പരസ്യമായി നടക്കുമ്പോഴും പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

ആരോഗ്യ രംഗം സംരക്ഷിക്കുന്നതിനായി കോടതി ഉത്തരവിട്ട നിർദ്ദേശങ്ങളും കേരളത്തിൽ നടപ്പിലാവുന്നില്ല. ഡോക്ടർമാരെ സമരത്തിലേക്ക് തളളി വിട്ടതിന്റെ ഉത്തരവാദിത്വം അക്രമികളെ രക്ഷിക്കുന്നവര്‍ക്കാണ്. ആരോഗ്യ രംഗത്തെ സമാധാനമാണ് ജിവനക്കാർ ആഗ്രഹിക്കുന്നത്. ആരോഗ്യ രംഗത്ത് സുരക്ഷ സാധ്യമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഡോ.ചന്ദ്രശേഖരൻ പറഞ്ഞു.

ഐഎംഎ, ഐഡികെ, കെജിഎംഒഎ, ടീച്ചേഴ്സ് അസോസിയേഷൻ ഉൾപ്പടെ 30 ഓളം സംഘടനകൾ സംയുക്തമായാണ് സമരം സംഘടിപ്പിച്ചത്. സർക്കാർ സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ സമരത്തിന്റെ ഭാഗമായ ഐഎംഎ ജില്ലാ ചെയർമാൻ ഡോ:വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ജോയന്റ് കൺവീനർ ഡോ: എൻ എം. അരുൺ, സമര സമിതി അംഗങ്ങളായ ഡോ: സുഭാഷ് മാധവൻ, ഡോ: എം.മനോജ് കുമാർ വിവിധ സംഘടന പ്രതിനിധികൾഎന്നിവർ സംസാരിച്ചു.

Advertisment