നെല്ലിയാമ്പതിയിൽ പശുവിനെ കടുവ ആക്രമിച്ചു കൊന്നു

New Update

publive-image

നെല്ലിയാമ്പതി:നെല്ലിയാമ്പതിയുടെ കവാടമായ കൈകാട്ടി പ്രദേശത്ത് വളർത്തു പശുവിനെ കടുവ ആക്രമിച്ചു കൊന്നു. കൈകാട്ടി നിവാസി വേലുസ്വാമിയുടെ പശുവിനെയാണ് സിഎസ്ഐ ചർച്ചിനും ചക്കിലിയൻപാറക്കും ഇടയിൽ കാട്ടിൽ വെച്ചാണ് കടുവ ആക്രമിച്ച് കൊന്നത്.

Advertisment

publive-image

കഴിഞ്ഞദിവസം മേയാൻ പോയ പശു വൈകുന്നേരം തിരിച്ചുവരാത്തതിനെ തുടർന്ന് പിറ്റേദിവസംനടത്തിയ തിരച്ചിലിലാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചുകിടക്കുന്ന പശുവിനെ കണ്ടെത്തിയത്. ദിനംപ്രതി 14 ലിറ്റർ പാൽ നൽകുന്ന പശുവായിരുന്നു. ആലത്തൂരിലെ വെറ്റിനറി സർജൻ ഡോ. കിഷോർ മാത്യു ഇന്നെലെ ചത്ത പശുവിനെ പോസ്റ്റ്മോർട്ടം ചെയ്തു.

കഴിഞ്ഞ വർഷം നവംബർ 16 ന് കൈകാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുറകിൽ സ്ഥിതി ചെയ്യുന്ന ജിയോ മൊബൈൽ ടവറിന്റെ അടിയിൽ വച്ച് പകൽ 11 മണിക്ക് വളർത്തു പട്ടിയെ പുലി ആക്രമിച്ച് കൊന്നിരുന്നു. ഇതോടെ കൈകാട്ടിയിലെ നിവാസികൾ പുലിയെ പേടിച്ചാണ് കഴിയുന്നത്.

Advertisment