/sathyam/media/post_attachments/eTdXfUvfyIoLFK9plJfN.jpg)
സഹകരണ മേഖല മുന്നോട്ട്' ഇടക്കുർശിയിൽ പുതുതായി സ്ഥാപിതമായ കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠൻ എംപി നിർവഹിക്കുന്നു
കരിമ്പ: കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഇടക്കുർശിയിൽ പുതുതായി നിർമ്മിച്ച ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠൻ എംപി നിർവഹിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ബ്രാഞ്ചാണ് അത്യാധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ലോക്കർ ഉദ്ഘാടനം കെ.ശാന്തകുമാരി എംഎൽഎ യും നിക്ഷേപ സ്വീകരണം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമഗലവും നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് വി കെ ഷൈജു അധ്യക്ഷനായി.
ബാങ്കിന്റെ മുൻ കാല പ്രസിഡന്റുമാർ, ജീവനക്കാർ,ആദ്യകാല സഹകാരികൾ തുടങ്ങിയവരെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ ആദരിച്ചു. സഹകരണ മേഖല ഇന്ത്യയില്‍ ഏറ്റവും ശക്തമായിട്ടുള്ള സംസ്ഥാനമാണ് കേരളം.
സഹകാരികളുടെയും നാട്ടുകാരുടെയും നിർലോഭ പിന്തുണ ലഭിച്ച് പാലക്കാട് ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായി തീർന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് എന്ന് പ്രസംഗകർ പറഞ്ഞു
ടി.എ.സിദ്ധിക്ക്, എം.പുരുഷോത്തമൻ, സാബു,എം.കെ.മുഹമ്മദ് ഇബ്രാഹീം, രാമദാസ്, ഡോ.സി എം മാത്യു, ജെ.ദാവൂദ്, മുഹമ്മദ് മുസ്തഫ, പി.രാധാകൃഷ്ണൻ, സി.കെ. മുഹമ്മദ് മുസ്തഫ, ഹുസൈൻ വളവുള്ളി, പി.വി.ലത, സെക്രട്ടറി ബിനോയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us