/sathyam/media/post_attachments/e7XEd5vkpSU5Nq7m9i2n.jpg)
പ്രതിപക്ഷ പ്രതിഷേധ ബഹളത്തിനിടയിലും വൈസ് ചെയർമാൻ അഡ്വ: ഇ കൃഷ്ണദാസ് ബജറ്റ് അവതരിപ്പിക്കുന്നു
പാലക്കാട്:പ്രതിഷേധത്തിനും പ്രതിരോധത്തിനുമിടയിൽ പാലക്കാട് നഗരസഭ ബജറ്റ് അവതരണം. ബജറ്റ് അവതരണത്തിന് മുമ്പ് ബജറ്റ് രേഖ കൈമാറാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം ബജറ്റ് കീറി പ്രതിഷേധിച്ചത്. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ് ആണ് ബജറ്റ് അവതരിപ്പിച്ചത്.
/sathyam/media/post_attachments/GQ6l5BdnCM4CnwK6KSyl.jpg)
ബജറ്റ് അവതരണം മുതൽ ആരംഭിച്ച പ്രതിപക്ഷ ബഹളം ബജറ്റ് അവസാനിക്കും വരെ നിണ്ടു നിന്നു. മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷ അംഗങ്ങള്‍ ഡയസിന് മുമ്പിലേക്കെത്തിയതോടെ ഭരണകക്ഷി അംഗങ്ങള്‍ പ്രതിരോധം തീർത്തു.
മുദ്രാവാക്യം വിളികൾക്കിടയിൽ പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് രേഖകൾ കീറിയെറഞ്ഞത് ഭരണ പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ വാക്കേറ്റമുണ്ടാക്കി. ഭരണം നിഷ്ക്രിയമാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ബജറ്റ് അവതരണം കഴിഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ ജാഥ സംഘടിപ്പിക്കുകയും ബജറ്റ് രേഖ നഗരസഭ കവാടത്തിന് മുമ്പിൽ കത്തിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us