സംസ്ഥാന സർക്കാറിനെ വിമർശിച്ചും കേന്ദ്ര സർക്കാറിനെ പ്രകീർത്തിച്ചും പാലക്കാട് നഗരസഭാ ബജറ്റ്

New Update

publive-image

പാലക്കാട്:നഗരസഭക്കുള്ള സാധാരണ വിഹിതവും വികസന ഫണ്ടും സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചത് നഗരസഭ വികസനത്തെ സാരമായി ബാധിച്ചെന്ന് ബജറ്റ് അവതരണവേളയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ.. ഇ. കൃഷ്ണദാസ്. പാലക്കാടിന്റെ വികസനത്തിന് കരുത്ത് പകർന്നത് കേന്ദ്ര ഫണ്ടുകൾ, മാസ്റ്റർ പ്ലാനിൽ കാലോചിതമായ പരിഷ്കാരം ആവശ്യമാണെന്നും കൃഷ്ണദാസ്.

Advertisment

20-21 വർഷത്തിൽ സർക്കാർ സാധാരണ വിഹിതമായി 15.59 കോടിയും, വികസന ഫണ്ടായി 37 കോടിയും അനുവദിച്ചു എന്നാൽ കഴിഞ്ഞ 3 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ 16 കോടിയുടെ കുറവു വരുത്തി. കേന്ദ്ര സർക്കാറിന്‍റെ അമൃത് പദ്ധതിയിൽ ലഭിച്ച 22 1. 75 കോടിയിൽ 80% ചെലവഴിച്ച് 123 പദ്ധതികൾ പൂർത്തിയാക്കി. ടൗൺ ഹാൾ അനക്സ്, ഷോപ്പിങ്ങ് കോഠപ്ലക്സുകൾ, ഓഫീസ് എന്നിവക്ക് ഒരു കോടി രൂപ വകയിരുത്തി.

publive-image

ബ്രഹ്മപുരം സംഭവം അനുഭവമായി കണ്ട് മാലിന്യ സംസ്കരണത്തിനായി ആധുനിക സംവിധാനം ഏർപ്പെടുത്തും. ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകും. റോഡ് നിലവാരം ബിഎം & ബിസി നിലവാരത്തിലേക്കുയർത്താൻ 2 കോടിയും വാർഡ് തല പൊതുമരാമത്ത് പ്രവർത്തികൾക്കായി 8 കോടിയും ബജറ്റിൽ മാറ്റി വെച്ചിട്ടുണ്ട്.

1986 ലെ മാസ്റ്റർ പ്ലാനിനെ ചുവട് പിടിച്ചാണ് ഇപ്പോഴും പദ്ധതികൾ നടപ്പിലാക്കുന്നത്. മാസ്റ്റർ പ്ലാൻ കാലോചിതമായ പരിഷ്കരിക്കുന്നതിലൂടെ ടൂറിസം, നഗരാസൂത്രണം, പാർപ്പിടം കുടിവെളളം സ്ത്രി ശിക് തീ കരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മാറ്റം വരും.

സാമൂഹിക ക്ഷേമം, ചെറുകിട വ്യവസായം എന്നിവക്കും കൗൺസിലർമാരുടെ ആരോഗ്യപരിരക്ഷക്കും ബജറ്റിൽ വിഹിതമുണ്ട്. സംസ്ഥാന സർക്കാറിന് കീഴിലെ ഇഡോർ സ്റ്റേഡിയം നഗരസഭക്ക് കൈമാറിയാൽ കേന്ദ്ര സഹായത്തോടെ പണി പൂർത്തിയാക്കുമെന്നും കൃഷ്ണദാസ് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

Advertisment