ബൈക്കിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി

New Update

publive-image

പട്ടാമ്പി:ബൈക്കിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. വിളയൂർ പഞ്ചായത്ത് സ്നേഹപുരത്ത് താമസിക്കുന്ന . ഞളിയത്തൊടി ഷംസുദ്ധീന്റെ ബൈക്കിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ പാമ്പിനെ പുറത്തിറക്കാൻ മണിക്കൂറുകളോ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് വനം വകുപ്പിന്റെ ലൈസൻസുള്ള പാമ്പ് പിടുത്തത്തിൽ വിദഗ്ദ്ധനായ കൈപ്പുറം അബ്ബാസെത്തി വണ്ടിയുടെ സീറ്റുകൾ അഴിച്ചെടുത്ത് പാമ്പിനെ പിടികൂടി.

Advertisment

ഒരു മീറ്റർ നീളമുള്ള മൂർഖൻ പാമ്പായിരുന്നു ബൈക്കിനുള്ളില്‍ കയറിയത്. ചൂടു കാരണം പാമ്പുകൾ തണുപ്പ് തേടിയാണ് ഇത്തരത്തിലുള്ള വാഹനങ്ങൾക്കുള്ളിൽ കയറി കൂടുന്നത്.

Advertisment