Advertisment

ഇൻഡസ് ടവേഴ്‌സ് തൃത്താല മുനിസിപ്പൽ കോർപ്പറേഷന് ആംബുലൻസ് വാൻ നൽകി; കേരള തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് വാൻ ഫ്ലാഗ് ഓഫ് ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ തൃത്താല മുനിസിപ്പൽ കോർപ്പറേഷന് ആംബുലൻസ് വാൻ സമ്മാനിച്ചു. കമ്പനിയുടെ ഫിലോസഫിയുടെ അവിഭാജ്യഘടകമായ, സമൂഹ്യ സുരക്ഷയിലും ക്ഷേമത്തിലുമുള്ള

ഇൻഡസ് ടവേഴ്‌സിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ സിഎസ്ആര്‍ സംരംഭം. ആംബുലൻസ് വാനിന്റെ ഉദ്ഘാടനം, പാലക്കാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു.

പെരുമണ്ണൂർ തൃത്താല പ്രദേശത്തെ ആവശ്യാനുസൃതമായ ഇടങ്ങളില്‍ മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വാൻ സഹായകമാകും. ആവശ്യാധിഷ്ഠിത വിഭാഗങ്ങള്‍, ആരോഗ്യ വകുപ്പിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ/ആശുപത്രികൾ എന്നിവയ്ക്ക് സേവനം നൽകാനാണ് വാൻ നൽകിയിരിക്കുന്നത്.

ഇൻഡസ് ടവേഴ്‌സിന്റെ നിർവ്വഹണ പങ്കാളിയായ ഇംപാക്ട് ഗുരു ഫൗണ്ടേഷൻ വഴിയാണ് സിഎസ്ആർ സംരംഭം നടപ്പിലാക്കിയിരിക്കുന്നത്. രോഗികളെ കൊണ്ടുപോകുന്നതിനു പുറമേ, പ്രാഥമിക ആരോഗ്യ പരിശോധനകള്‍, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയ്ക്കും വാൻ ഉപയോഗിക്കാം.

ആവശ്യമായ എല്ലാ ഇലക്‌ട്രിക്കല്‍ ഫിറ്റിംഗുകള്‍ (പേഷ്യന്റ് കംപാർട്ട്‌മെന്റ് എൽഇഡി ലൈറ്റുകൾ, റൂഫ് ലൈറ്റ് ബീക്കൺ, പബ്ലിക് അഡ്രസ് സിസ്റ്റം/സൈറണോടുകൂടിയ പിഎ സിസ്റ്റം), ഒരു ഓട്ടോലോഡർ സ്‌ട്രെച്ചർ, ഒമ്പത് സ്ക്വാഡ് ബെഞ്ചുകൾ എന്നിവ വാനിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ സംരംഭത്തെയും അത് സമൂഹത്തിലുണ്ടാക്കുന്ന നല്ല സ്വാധീനത്തെയും വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു.

“ഇൻഡസ് ടവേഴ്സിൽ, ഞങ്ങളുടെ സിഎസ്ആർ സംരംഭങ്ങളിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അവ കമ്പനിയുടെ ഫിലോസഫിയുമായി ഇഴചേർന്നിരിക്കുന്നു. അതുകൊണ്ടാണ് ഈ സുസജ്ജമായ ആംബുലൻസുകൾ കൈമാറുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്നത്.

തൃത്താല മുനിസിപ്പൽ പ്രദേശത്തെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ ആംബുലൻസ് വാനിന് മികച്ച സംഭാവന നൽകാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” ഇൻഡസ് ടവേഴ്‌സ് കേരള സർക്കിൾ സിഇഒ നിസാർ മുഹമ്മദ് പറഞ്ഞു.

രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍എച്ച്എം) അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിൽ സിഎസ്ആർ സംരംഭം വലിയ പങ്കുവഹിക്കുന്നുണ്ട്. എന്‍എച്ച്എമ്മിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആംബുലൻസ് സേവനങ്ങളുടെ വേഗത്തിലുള്ളതും വിശ്വസനീയവുമായ ലഭ്യത സുപ്രധാനമാണ്.

ഈ ആംബുലൻസിന്റെ സംഭാവന ദേശീയ ആംബുലൻസ് സർവീസ് ഉൾപ്പെടെ എൻഎച്ച്എമ്മിന്റെ ഭാഗമായ നിലവിലുള്ള സംരംഭങ്ങളെ സാര്‍ത്ഥകമാക്കും. ഇനി മുതൽ, ആംബുലൻസ് സേവനം നൽകുന്ന മേഖലയിലെ താഴേക്കിടയിലുള്ള വിഭാഗങ്ങളിലുള്ളവര്‍ക്ക് അവശ്യ പരിചരണം ആവശ്യമായി വരുമ്പോൾ, 108 ഡയൽ ചെയ്യുന്നതിലൂടെ ആംബുലൻസ് സേവനങ്ങള്‍ പെട്ടെന്ന് ലഭ്യമാകും.

മുമ്പ്, ഇതേ സിഎസ്ആർ സംരംഭത്തിന്‍റെ ഭാഗമായി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ബറേലി എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ വകുപ്പുകൾക്ക് ആംബുലൻസ് വാനുകൾ കൈമാറിയിരുന്നു.

Advertisment