/sathyam/media/post_attachments/0xqHMs5IInCyMrP1KvQG.jpg)
പാലക്കാട്:രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന 16,00000 /-രൂപയുടെ ഇന്ത്യൻ കറൻസിയുമായി തമിഴ്‌നാട് സ്വദേശിയെ പാലക്കാട് ജങ്ങ്ഷൻറെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽവേ പോലീസ്അറസ്റ്റ് ചെയ്തു.
മിഴ്‌നാട് തൃശ്ശനാപ്പള്ളി ഒറയൂർ, സാലയ് സ്വദേശി അബ്ദുൾ സമദിൻ്റെ മകൻ ഫാറൂഖ് (48), ആണ് പിടിയിലായത്. ചെന്നൈ എഗ്മോർ - മംഗലാപുരം ലിങ്ക് എക്സ്പ്രസിൽ തൃശ്ശനാപള്ളിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ തുണികൾക്ക് ഇടയിൽ ന്യൂസ് പേപ്പറിൽ പൊതിഞ്ഞു ഒളിപ്പിച്ച നിലയിൽ ആയിരിന്നു പണം സൂക്ഷിച്ചിരുന്നത്.
/sathyam/media/post_attachments/RYwOybmrs1rXHZ4MZjRh.jpg)
പണം കൈവശം വയ്ക്കാനുള്ള യാതൊരു വിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ല പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ അന്വഷണത്തിനായി ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടർ പാലക്കാടിനു കൈമാറി.
പാലക്കാട് ആർപിഎഫ് കമാണ്ഡന്റ് അനിൽ കുമാർ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആർപിഎഫ്. സി. ഐ. സൂരജ് എസ്കുമാർ. എസ് ഐ. ടി.എം ധന്യ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി അഗസ്സിൻ, വനിതാ കോൺസ്റ്റബിൾ വീണാ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us