/sathyam/media/post_attachments/9IxZGH8CzbaBNdN8R8CD.jpg)
മണ്ണാർക്കാട്:കൃഷിയെ ലാഭകരമായിട്ടല്ല സന്തോഷകരമായിട്ടാണ് കാണേണ്ടതെന്ന സന്ദേശവുമായി മട്ടുപ്പാവിനെ ഹരിത സുന്ദരമാക്കിയിരിക്കുകയാണ് കരിമ്പ-ഇടക്കുറുശ്ശിയിലെ ജയപ്രീത എന്ന വീട്ടമ്മ. കാബേജ്, കോളിഫ്ലവർ, വഴുതന, ഷമ്മാം, ചോളം, ചീര, വെണ്ട തുടങ്ങി വിവിധ ഇനം പച്ചക്കറികൾക്കു പുറമേ താമരയും 36 ഇനം ഫ്രൂട്ട്സുകളും ജയപ്രീതയുടെ മനോഹരമായ കൃഷിത്തോട്ടത്തിൽ ഉണ്ട്.
നമ്മുടെ കാലാവസ്ഥയിൽ വളരില്ലെന്നു കരുതിയ പല വിളകളും സുലഭമായി ഇവിടെ വിളയുന്നു. ഇതെല്ലാം ഈ കുടുംബിനിയുടെ ഇച്ഛാശക്തിയുടെ ഫലങ്ങളാണ്. വളപ്രയോഗത്തിലും ഏറെ ശ്രദ്ധ പുലർത്തിയാണ് കൃഷി. രാസവളങ്ങള്‍ക്ക് പകരം വീട്ടില്‍ സ്വന്തമായി നിര്‍മിച്ചജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ് കൃഷിയില്‍ ഉപയോഗിക്കുന്നത്.
ഭര്‍ത്താവ് പ്രിനേഷ് കൃഷിക്കാരനാണ്. വിദ്യാര്‍ഥികളായ മൂന്നു മക്കള്‍ അശ്വിൻ, അശ്വതി, അശ്വിനി എന്നിവരും കൃഷി ചെയ്യാന്‍ ഏറെയിഷ്ടമുള്ളവരാണ്. നനയ്ക്കാനും വിളവെടുക്കാനും മറ്റു പരിചരണത്തിനുമൊക്കെ ഇവരും എപ്പോഴും കൂടെയുണ്ട്.
കൃഷിയെ സ്നേഹിക്കുന്ന ജയപ്രീതക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരവും ലഭിച്ചു. മുക്കാൽ കിലോ തൂക്കമുള്ള പേരയും അനുബന്ധ ജൈവകൃഷി രീതിയും പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതം. വിഷ രഹിത ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതോടൊപ്പം വീ​ട്ടി​ൽ ത​ന്നെ കേക്ക് നിർമാണവും ടൈലറിങ്ങും​ ന​ട​ത്തു​ന്ന ജയപ്രീതയെ കഴിഞ്ഞ ദിവസം കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും ​ ആദരിക്കുകയുണ്ടായി.
/sathyam/media/post_attachments/P2HFK0ttdY6D775nnRZi.jpg)
കൃഷിസ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറെ അനുയോജ്യമാണ് മട്ടുപ്പാവിലെ കൃഷി. കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. രാസവളങ്ങളും രാസകീടനാശിനികളും പൂർണ്ണമായും ഒഴിവാക്കി ജൈവവളങ്ങൾ മാത്രമാണ് വീട്ടുവളപ്പിലെ കൃഷിക്ക് ഉപയോഗിക്കുന്നത്.
കൃഷി ആർക്കും സംതൃപ്തി പകരും.പരിചരണത്തിലും വളപ്രയോഗത്തിലും അല്പം ശ്രദ്ധ പുലർത്തിയാൽ കൃഷി വിജയിപ്പിക്കാൻ കഴിയും,ജയപ്രീത പറയുന്നു. രാസവളങ്ങള്‍ ഒഴിവാക്കുന്നതിനാല്‍ മട്ടുപ്പാവിലെ കൃഷിയിലൂടെ ലഭിക്കുന്ന പച്ചക്കറികളും പഴങ്ങളും ഏറെ സുരക്ഷിതമാണ്. മട്ടുപ്പാവിൽ വിഷരഹിത പച്ചക്കറികളും, പൂക്കളും എന്ന ലക്ഷ്യത്തോടെ പ്രീത നടത്തുന്ന പ്രവര്‍ത്തനം കുടുംബിനികള്‍ക്ക് മാതൃകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us