/sathyam/media/post_attachments/7sEmHbuwkMz2KjTu6Md7.jpg)
കെ.ബാബു എംഎൽഎ പാലക്കാട്ട് നിന്നും കൊല്ലങ്കോട്ടിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നു
കൊല്ലങ്കോട്: എംഎൽഎയോ മറ്റു ജന പ്രതിനിധിയൊ ആയാൽ പിന്നീട് സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ നിന്നും വ്യത്യസ്തനായിരിക്കുകയാണ് നന്മാറ എംഎൽഎ കെ. ബാബു. ബുധനാഴ്ച കാലത്ത് പാലക്കാട് സിവിൽ സ്റ്റേഷൻ ലൈനിൽ നിന്നും കൊല്ലങ്കോട് ഭാഗത്തേക്ക് എംഎല്‍എ സ്വകാര്യ ബസ്സിൽ കയറി. ബസ് കണ്ടക്ടർക്ക് ഒരു നേരിയ സംശയം ഇതു എംഎൽഎയാണോ അതോ സമാനരൂപമുള്ള മറ്റൊരാളായിരിക്കുമൊ എന്ന്.
എന്നാൽ യാതൊരു ജാഡകളില്ലാതെ ടിക്കറ്റെടുത്ത് എംഎല്‍എ യാത്ര തുടർന്നു. ഇടയ്ക്ക് പരിചയക്കാരെത്തി എംഎൽഎയോട് വിശേഷങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടക്ടർക്ക് സംശയനിവർത്തിയായി. കാറിന്റെ മുന്നിൽ എംഎൽഎ അല്ലെങ്കിൽ എംപി എന്നെഴുതി അധികാര യാത്ര നടത്തുന്നവരിൽ നിന്നും തീർത്തും വ്യത്യസ്തനായിരിക്കയാണ് ഈ ജനപ്രതിനിധി.
ജനപ്രതിനിയായി തിരഞ്ഞെടുക്കുന്നവർ സഞ്ചാരവും ജനമധ്യത്തിലാവണമെന്നതിനു ഒരു സന്ദേശം കൂടിയായിരിക്കുകയണ് ഈ ബസ് യാത്ര. പഠന കാലത്ത് വിദ്യാലയങ്ങളിലേക്ക് മറ്റു യാത്രക്കാരോടൊപ്പം സഞ്ചരിക്കുന്ന ബസ് യാത്ര പ്രിയങ്കരമാണെന്നാണ് കെ. ബാബു എംഎൽഎ കരുതുന്നത്. എംഎൽഎയുടെ ബസ് യാത്ര സഹയാത്രികർക്കും കൗതുകമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us