/sathyam/media/post_attachments/EtZUJOBqEM6B6YY9OUcs.jpg)
പാലക്കാട്:തദ്ദേശസ്ഥാപനങ്ങളോടുള്ള സംസ്ഥാന ഗവൺമെന്റിന്റെ തികഞ്ഞ അവഗണനയിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭാങ്കണത്തിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. ഡിസിസി പ്രസിഡണ്ട് എ.തങ്കപ്പൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാറിന്റെ ധൂർത്തും അഴിമതിയും. ദൂരക്കാഴ്ചയില്ലാത്ത ഭരണവും കൊണ്ടുണ്ടായതാണെന്നും വീഴ്ച കൊണ്ട് ജനങ്ങളുടെ മേൽ അധികഭാരവും - പകൽ കൊള്ളയുമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങിൽ നഗര സഭാ കക്ഷി നേതാവ് കെ. സാജേ ജോൺ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്, ഐയുഎംഎൽ നിയോജക മണ്ഡലം ചെയർമാൻ സെയ്തലവി പൂളക്കാട്, സെയ്ത്
മീരാൻ ബാബു, എ. കൃഷ്ണൻ, കെ. ഭവദാസ്, ബി.സുഭാഷ്, ഡി. ഷജിത് കുമാർ, കെ. മൺസൂർ, പി .എസ് വിപിൻ, എഫ്.ബി. ബഷീർ, മിനി ബാബു, വി. ജ്യോതി മണി, ഷൈലജ, കെ.സുജാത, അനുപമ പ്രശോഭ്, ബഷീറുപ്പ എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us