എഴുത്തിന്റെയും വായനയുടെയും അക്ഷര കളരി... തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയും ദേശബന്ധു എൻഎസ്എസും സംയുക്തമായി 'അക്ഷരദീപം ഭാഷാ ശില്പശാല' സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

തച്ചമ്പാറ: ദേശീയ ഗ്രന്ഥശാലയും ദേശബന്ധു എൻഎസ്എസും ചേർന്ന് സംഘടിപ്പിച്ച ഭാഷാശില്പശാല കഥാകാരൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മാതൃഭാഷ പഠിച്ചുവളരുന്ന കുട്ടികളില്‍ വായനശേഷി കൂടുതലായി വികസിക്കുന്നു. ഭാഷയിലൂടെ ജീവിതത്തെയും സംസ്‌കാരത്തെയും തൊട്ടറിയുന്നു എന്ന് എം. കൃഷ്ണദാസ് പറഞ്ഞു.

Advertisment

ഒരു വർഷം നീണ്ടു നിന്ന പുസ്തക വിതരണം നടത്തിയ കേഡറ്റുകൾക്ക് പ്രിൻസിപ്പാൾ സ്മിത അയ്യങ്കുളം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അതി മനോഹരമായ രചനകൾ കൊണ്ട് സമ്പന്നമായി ശില്പശാല. ശില്പശാലാംഗങ്ങൾ സ്വന്തം രചനകൾ അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം.എൻ രാമകൃഷ്ണപിള്ള അധ്യക്ഷനായി. എൻഎസ്എസ് കോ-ഓർഡിനേറ്റർ കെ ശിവദാസൻ, ചന്ദ്രൻ തച്ചമ്പാറ, ബാബുരാജൻ തുടങ്ങിയവർ സംസാരിച്ചു.

ശില്പശാലക്ക് എൻഎസ്എസ് ക്യാപ്റ്റൻ റിഞ്ചു അന്ന റജി സ്വാഗതവും കെ. ഹരിദാസൻ നന്ദിയും പറഞ്ഞു.

Advertisment