ഈസ്റ്റർ, വിഷു ദിനങ്ങൾ ബെവ്‌കോ ചില്ലറ വില്പന ശാലകൾക്ക് അവധി അനുവദിക്കുക: ഐഎൻടിയുസി പാലക്കാട് ജില്ലാ കമ്മിറ്റി

New Update

publive-image

പാലക്കാട്:ബീവറേജസ് കോർപറേഷന്റെ ഹെഡ്ഡ് ഓഫീസ്, വെയർ ഹൗസ് എന്നിവക്ക് ഈസ്റ്റർ, വിഷു ദിനങ്ങൾ അവധി ആയതിനാൽ ചില്ലറ വില്പന ശാലകൾക്കു കൂടി അവധി പ്രഖ്യാപിക്കണമെന്ന് എഎന്‍ടിയുസി ജില്ലാ കമ്മറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

Advertisment

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ച പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങി രണ്ടു വർഷം പിന്നിട്ടിട്ടും സർക്കാരിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ബെവ്‌കോയിൽ ഇനിയും ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല. ഏഴു വർഷമായി ഷോപ്പ് അലവൻസിലും വർദ്ധനവ് ഉണ്ടായിട്ടില്ല. ഡി.എ കുടിശ്ശികകൾ ലഭിക്കാത്തതിനാലും വിലകയറ്റം മൂലവും ഏറെ പ്രതിസന്ധികൾ നേരിടേണ്ട അവസ്ഥയിലാണ് ജീവനക്കാർ.

ഡി.എ.ടി ഉദ്യോഗസ്ഥർ വ്യാജ കേസുകൾ സൃഷ്ടിച്ചുകൊണ്ട് ഐഎന്‍ടിയുസി ജീവനക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും, ചില്ലറ വില്പന ശാലകളിലെ തിരക്കും ജോലിഭാരവും കണക്കിലെടുത്തുകൊണ്ട് ഷോപ്പ് അലവൻസ് ഇനത്തിൽ പ്രതിദിനം 300 രൂപ വർദ്ധിപ്പിക്കണമെന്നും ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎന്‍ടിയുസി) ജില്ലാ ഭാരവാഹികളുടെ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം.സി. സജീവൻ വകുപ്പ് മന്ത്രിയോടും മാനേജ്മെന്റിനോടും ആവശ്യപ്പെട്ടു.

തൃപ്പാളൂർ ശശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊടുമ്പ് മോഹനൻ സ്വാഗതവും കുഴൽമന്നം രാമചന്ദ്രൻ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ എസ്. സൂര്യപ്രകാശ്. എസ്. ഹക്കീം. സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ ജിതേഷ് കെ.എം, എം.ദേവൻ, ജില്ലാ ഭാരവാഹികളായ എസ്. സജി, ജയപ്രകാശൻ.എം, ആർ രതീഷ്. പി. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Advertisment