/sathyam/media/post_attachments/71alL2yy8PZEq7YwZZRr.jpg)
പാലക്കാട്:ദുരന്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്‍പും പിന്‍പും സ്വീകരിക്കേണ്ട അടിയന്തര രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാൻ എൻ്റെ കേരളം പ്രദർശന മേളയിൽ അഗ്നിരക്ഷാസേന സ്റ്റാൾ ഒരുക്കി.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍, ഗ്യാസ് സിലിണ്ടര്‍ റെഗുലേറ്ററില്‍ ലീക്കേജ് മൂലം ഉണ്ടാവുന്ന അഗ്നിബാധയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം, ഇലക്ട്രിക്കല്‍ ഫയര്‍ സേഫ്റ്റി, സി.പി.ആര്‍ നല്‍കേണ്ടത് എങ്ങനെ, കാട്ടുതീ അണക്കുന്നതിനും പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍, കയര്‍ കൊണ്ടുള്ള 23 കെട്ടുകളുടെ സെല്‍ഫ് റെസ്‌ക്യൂ നോട്ടുകള്‍ എന്നിങ്ങനെ വിവിധ ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധം മേളയില്‍ നല്‍കുന്നുണ്ട്.
ദുരന്തങ്ങളില്‍ അകപ്പെടുന്നവരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ അഗ്നിരക്ഷാ സേനയ്ക്കുള്ള അതേ ഉത്തരവാദിത്തവും കരുതലും ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ബോധവത്ക്കരണ ക്ലാസ് നല്‍കുന്നത്.
കൂടാതെ ലിഫ്റ്റ് ജാക്കറ്റ്, ഗ്യാസ് ആന്‍ഡ് സ്മോക്ക് ഡിറ്റെക്ടര്‍, ബി.എ സെറ്റ്, ബ്ലോവര്‍, ഗ്യാസ് ബ്രേക്കര്‍, സ്പ്രിംഗ്ലര്‍ സിസ്റ്റം, വിവിധതരം ഓസുകള്‍, ഹൈഡ്രോളിക് ഉപകരണങ്ങള്‍, ന്യൂമാറ്റിക് എയര്‍ബാഗ് തുടങ്ങിയ അഗ്നിരക്ഷാ പ്രവര്‍ത്തന ഉപകരണങ്ങളും പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മേളയില്‍ പ്രദര്‍ശനത്തിനുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us