New Update
/sathyam/media/post_attachments/4DtbYJeuoJAZR4dnqjgd.jpg)
ബർമ്മാ ബ്രിഡ്ജിലൂടെ സാഹസിക യാത്ര നടത്തുന്ന വിദ്യാർത്ഥിനി
പാലക്കാട്:'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ സാഹസികതയ്ക്ക് അവസരമൊരുക്കി പാലക്കാട് അഗ്നിരക്ഷാസേനയുടെ ബര്‍മ്മ ബ്രിഡ്ജ് ശ്രദ്ധ നേടുന്നു.
Advertisment
മേളയിലെത്തുന്ന സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ബര്‍മ്മ ബ്രിഡ്ജിലൂടെ യാത്ര ചെയ്യാം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്ന സമയത്ത് സ്ഥിരമായി നിര്‍മ്മിച്ച പാലങ്ങള്‍ നശിച്ചുപോവുകയോ ഒലിച്ചു പോവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ താത്ക്കാലികമായി നിര്‍മ്മിക്കുന്ന കയര്‍ പാലമാണ് ബര്‍മ്മ ബ്രിഡ്ജ്.
ബ്രിഡ്ജിലേക്ക് കയറുന്നവര്‍ക്ക് ആവശ്യമായ രക്ഷാകവചങ്ങള്‍ സേന ധരിപ്പിക്കും. സുരക്ഷക്കായി അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഒപ്പമുണ്ട്. നൂറുക്കണക്കിനാളുകളാണ് ബർമ്മ ബ്രിഡ്ജിലൂടെ സവാരി നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us