New Update
/sathyam/media/post_attachments/YxWNbhKjsnkYvDzrZjbc.jpg)
പട്ടാമ്പി:എൻസിസി നിയമന കാലാവധി പൂർത്തിയാക്കി കാശ്മീരിലേക്ക് സ്ഥലം മാറിപ്പോകുന്ന ഒറ്റപ്പാലം 28 കേരള എൻസിസി ബറ്റാലിയൻ ട്രൈനിംഗ് ജെസിഒ സുബേദാർ അജയ് കുമാറിന് കേരള അസോസിയേറ്റ് എൻസിസി ഓഫീസേഴ്സ് വെൽഫയർ അസോസിയേഷൻ (കനോവ) 28 കേരള ബറ്റാലിയൻ യൂനിറ്റ് യാത്രയയപ്പ് നൽകി.
Advertisment
കമാന്‍റിംഗ് ഓഫീസർ കേണൽ ആഷിഷ് നോട്ടിയാൽ മെമന്റോ കൈമാറി. അസോസിയേറ്റ് എൻസിസി ഓഫീസർമാരായ ക്യാപ്റ്റൻ ഡോ. പി. അബ്ദു, ലഫ്. ഹംസ, ഫസ്റ്റ് ഓഫീസർ സുബ്രമഹ്ണ്യൻ, സുബേദാർ മേജർ എസ് പ്രകാശം, സുബേദാർ ഗോപകുമാർ, ടൈസിംഗ് ക്ളർക്ക് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us