ഫലപ്രദമായ അധ്യാപന ധർമ്മം; കാൽ നൂറ്റാണ്ട് നീണ്ട അധ്യാപക ജീവിതത്തിൽനിന്നും പി.വി മാഷ് പടിയിറങ്ങി

New Update

publive-image

പാലക്കാട്:അധ്യാപനവ്യത്തിയുടെ നൂതന മാതൃക പുതിയ തലമുറക്ക് പകരുന്നതില്‍ അതീവ താത്പര്യം കാണിച്ച, കരിമ്പ ഗവൺമെന്റ് യു.പി. സ്‌കൂളിനെ നേട്ടങ്ങളിലേക്ക് നയിച്ച, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും
പ്രിയപ്പെട്ട ഗുരുനാഥൻ പി.വി. അബ്ദുറഹ്മാൻ എന്ന പി.വി.മാഷ് കാൽ നൂറ്റാണ്ട് നീണ്ട അധ്യാപക ജീവിതത്തിൽനിന്നും പടിയിറങ്ങി.

Advertisment

അധ്യാപനത്തിന്റെ അർഥവും പുണ്യവും പ്രസന്നമായ വ്യക്തിത്വത്തിലൂടെ പ്രകടിപ്പിച്ച, സത്യസന്ധമായ നിലപാടിന്റെ പേരിൽ ആത്മാർത്ഥ മിത്രങ്ങൾ ഉള്ളതുപോലെ തന്നെ അല്പം ചില ശത്രുക്കളും ഉണ്ടായി എന്നതാണ് നേര്.ഒരു അധ്യയന വർഷം ഒലവക്കോട് ജി ഡബ്ല്യു എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ആയിട്ടാണ് സേവനത്തിൽ നിന്നും വിരമിക്കുന്നത്.

1992 മുതൽ1996 വരെ എംപ്ലോയ്മെന്റ് വഴിയും 1999 മുതൽ പി എസ് സി വഴിയും ആണ് അധ്യാപനം തുടങ്ങുന്നത്.നടുവട്ടം, കുമരനല്ലൂർ,പൊറ്റശ്ശേരി, അത്തിക്കോട്,നെച്ചുള്ളി,പള്ളിക്കുന്ന്, കരിമ്പ എന്നിവിടങ്ങളിൽ അധ്യാപകനായി.

കരിമ്പ ഗവൺമെന്റ് യുപി സ്കൂളിൽ തന്നെ 23 വർഷം അധ്യാപകൻ ആയിരുന്നു.കരിമ്പ യുപി സ്കൂളിൽ നിന്നും പ്രൊമോഷൻ ലഭിച്ച് ജി ഡബ്ല്യു എൽ പി എസ് ,ഒലവക്കോട് സ്കൂളിലെ പ്രധാന അധ്യാപകനായി. ആകെ 24 വർഷം പിന്നിട്ടു സർവീസ്. ഇദ്ദേഹത്തിന്റെ സമർത്ഥമായ ഇടപെടലുകൾവഴി പാഠ്യ പാഠ്യേതര വിഷയങ്ങളിൽമുൻപന്തിയിൽ പ്രവർത്തിക്കാനും വിജയം കൈവരിക്കാനും കൂടുതൽ കാലം ജോലി ചെയ്ത കരിമ്പ യുപി സ്കൂളിന് സാധിച്ചിട്ടുണ്ട്.

കരിമ്പയുടെ സംസ്‌കാരിക വൈഞ്ജാനിക മേഖലയിൽ ഗണനീയമായ സ്ഥാനമാണ് 127വർഷം പിന്നിട്ട കരിമ്പ യുപി സ്കൂളിന്.സ്കൂളിന് ബസ് വാങ്ങിയതും എല്ലാ ക്ലാസ് റൂമിലും സ്പീക്കർ സൗകര്യം ഒരുക്കിയതും, കളിസ്ഥലം നവീകരിച്ചതും, ബാലവിഹാർ ഓഡിറ്റോറിയം,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,സ്കൂളിന്റെ പ്രധാന കെട്ടിടം ട്രെയിൻ മാതൃകയിൽ ആവിഷ്കരിച്ചതും,തുടങ്ങിയ ശ്രദ്ധേയ പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടത്തിയിട്ടുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളെ ചെറുത്തുതോല്പിച്ച് സമൂഹത്തിനു വെളിച്ചം നല്‍കേണ്ടവരാണ്അധ്യാപകർ എന്ന ബോധ്യത്തോടെ കോവിഡ് കാലത്ത് അധ്യാപനം മുടങ്ങിയപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധയുണ്ടായിരുന്നു ഇദ്ദേഹത്തിന്.

കഴിഞ്ഞ ദിവസം ഒലവക്കോട് സ്കൂൾ അങ്കണത്തിലായിരുന്നു യാത്രയയപ്പ‌്. പഞ്ചായത്ത്‌ ഭരണ സമിതി, പിടിഎ, എസ്എംസി, എംപിടിഎ, ഒഎസ്എ, നാട്ടുകാർ, സ്റ്റാഫ്‌ തുടങ്ങിയവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. ആത്മാർത്ഥമായ സേവനത്തിലൂടെ ഭാവി തലമുറക്ക് ഫലപ്രദമാകുന്ന വിധം പ്രവർത്തിച്ച ഇദ്ദേഹം എൽഎസ്എസ്, യുഎസ്എസ്, ശാസ്ത്രോത്സവത്തിലും കല കായിക രംഗത്തും മികച്ച പ്രതിഭകളെ ഉയർത്തികൊണ്ടു വന്നു. ആയിരക്കണക്കിന് ശിഷ്യ സമ്പത്തുണ്ട്.

ഒലവക്കോട് സ്കൂളിന്റെ മേൽനോട്ടം വഹിച്ചതും പഠനാനുബന്ധ ചുമതല വഹിച്ചതും, ചുരുങ്ങിയ കാലം കൊണ്ട് സ്കൂളിന് ഒരു ഉണർവ്വ് ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു എന്നത് ഏറെ അഭിനന്ദനമർഹിക്കുന്നതായി പ്രസംഗകർ പറഞ്ഞു. ഭാര്യ: മുംതാസ്. മക്കൾ: മുഹമ്മദ്‌ അലി, സിദ്ധീഖ്, ആയിഷ.

Advertisment