ഫൈസല്‍ കോങ്ങാടിനും എം.എം അന്‍സാറിനും പ്രേംനസീര്‍ സുഹൃദ് സമിതി മാധ്യമപുരസ്‌ക്കാരം

New Update

publive-image

തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃദ് സമിതി മാധ്യമ പുരസ്‌ക്കാരത്തിന് സുപ്രഭാതം ദിനപ്പത്രം പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാട്, കഴക്കൂട്ടം ലേഖകന്‍ എം.എം അന്‍സാര്‍ എന്നിവര്‍ അര്‍ഹരായി. അച്ചടി മാധ്യമ വിഭാഗത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ഏറ്റവും മികച്ച നിയമസഭാ അവലോകന റിപ്പോര്‍ട്ടിനാണ് ഫൈസല്‍ കോങ്ങാട് അര്‍ഹനായത്. വാളക്കോട്ടില്‍ ഹുസൈന്‍, പള്ളത്ത് ഫാത്വിമ ദമ്പതികളുടെ മകനാണ്. ചേര്‍ക്കുന്നത്ത് ഫസ്‌ല ബീഗമാണ് ഭാര്യ. മക്കള്‍: രേഷ്മ തഹ്‌സീന്‍, രിസ്‌വാന തഹ്‌സീന്‍.

Advertisment

അന്യേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് 2007ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ റിയാബ് അവാര്‍ഡ്  നേടി. 2020ലെ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്മാരക മാധ്യമ അവാര്‍ഡ്, സിദ്ധീഖലി വാഫി സ്മാരക മാധ്യമ അവാര്‍ഡ്, ഫാസില്‍ സ്മാരക മാധ്യമ അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായി.രമേശന്‍ ചിരിക്കുന്നു ഉറക്കേയുറക്കെ എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു.

മികച്ച ആനുകാലിക വാര്‍ത്താ റിപ്പോര്‍ട്ടിനാണ് എം.എം അന്‍സാറിന് അവാര്‍ഡ് ലഭിച്ചത്. ഡോ. എം.ആര്‍ തമ്പാന്‍ ജൂറി ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം കഠിനംകുളം ചേരമാന്‍തുരുത്ത് ഡാഫോഡില്‍സില്‍ പരേതനായ എം.എം. ദിറാര്‍, നെബീസാ ബീവി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 24 വര്‍ഷമായി പ്രാദേശിക മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായ അന്‍സാര്‍ 2014 മുതല്‍ സുപ്രഭാതം കഴക്കൂട്ടം ലേഖകനാണ്.

പെരുമാതുറ അല്‍ ഫജര്‍ പബ്ലിക്ക് സ്‌കൂള്‍ അധ്യാപിക ബിന്ദുവാണ് ഭാര്യ. അഖില്‍ ഷാ അന്‍സാര്‍ (24 ന്യൂസ് ) ആദില്‍ അന്‍സാര്‍ (ബിരുദ വിദ്യാര്‍ഥി ) അഫ്‌ലഖ് അന്‍സാര്‍ ( 10ാം ക്ലാസ് വിദ്യാര്‍ഥി ) എന്നിവര്‍ മക്കളാണ്.

Advertisment