ചിത്രരശ്മി ബുക്സ് പത്താം വാർഷികത്തിൽ 10 പുസ്തകങ്ങളുടെ പ്രകാശനവും 'രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ' ചിൽഡ്രൻസ് ലിറ്ററേച്ചർ അവാർഡ് ദാനവും സംഘടിപ്പിച്ചു

New Update

publive-image

തിരൂർ: തിരൂർ സംഗം ഹാളിൽ ചേർന്ന ചിത്രരശ്മി ബുക്സ് പത്താം വാർഷികത്തിൽ 10 പുസ്തകങ്ങളുടെ പ്രകാശനവും സ്നേഹാദരവും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യകാല പോരാളിയും വിപ്ലവ നായികയുമായിരുന്ന ധീരവനിത നാരായണിയുടെ ജീവിതം ആസ്‌പദമാക്കി മിഥുൻ മനോഹർ സംവിധാനം ചെയ്ത ചരിത്ര സിനിമ 'സഖാവ് നാരായണി'യുടെ പ്രകാശനവും നടത്തി.

Advertisment

അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിഷ്ഠൂരമായ പോലീസ് മർദ്ദനത്തിനും ഇരയായ ധീരവനിത നാരായണിയുടെ ചങ്കൂറ്റമുള്ള ജീവിതത്തിന്റെ ചലച്ചിത്ര ഭാഷ്യമാണിത്. മലയാളം സർവ്വകലാശാല മുൻ വി.സി.അനിൽ വള്ളത്തോൾ സംഗീതസംവിധായകൻ ശിവദാസ് വാര്യർക്ക് നൽകിയാണ് ചിത്രം പ്രകാശനം ചെയ്തത്. സതീഷ് മാമ്പ്ര അധ്യക്ഷനായി.

എഴുത്തും പ്രസാധനവും മഹിതമായ കർത്തവ്യമാണ്. സാമൂഹ്യ പ്രശ്നങ്ങളില്‍ എഴുത്തുകാര്‍ക്ക് നിസ്സംഗത പുലർത്താനാവില്ല. മാധ്യമ ശ്രദ്ധയും പൊതു സ്വീകാര്യതയുമല്ല എഴുത്തിന്റെ കൈമുതൽ. ചുറ്റും നടക്കുന്ന എല്ലാ സംഭവങ്ങളിലും വിഷയങ്ങളിലും ബോധപൂര്‍വ്വം പ്രതികരിക്കുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ആശിയാവിഷ്കാരങ്ങൾക്ക് ഇടം നൽകുന്നതുമാണ് എഴുത്തും പ്രസാധനവും. അതിനാൽ ഇവ രണ്ടും
ആർജ്ജവമുള്ളതും ഗുണപരവുമായ നീക്കമാണ്, പ്രസംഗകർ പറഞ്ഞു.

ചിത്രരശ്മി ബുക്സ് പുറത്തിറങ്ങിയ 10 പുസ്തകങ്ങളുടെ പ്രകാശനവും വേദിയിൽ നടത്തി. പ്രഥമ കെ.എൻ. രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ ചിൽഡ്രൻസ് ലിറ്ററേച്ചർ അവാർഡ് അനു ചന്ദ്രയ്ക്ക് നൽകി ആദരിച്ചു.

ബഷീർ പെരുവളത്ത്‌ പറമ്പിന് യുവ പ്രതിഭാ പുരസ്കാരവും ഡോ.പി.പി.ജനാർദ്ദനൻ, നിഖില ചന്ദ്രൻ, മധു ആദൃശേരി, രാജേഷ് ജി.കരിങ്കപ്പാറ എന്നിവർക്ക് സാഹിത്യ പുരസ്കാരവും നല്‍കി. അഡ്വ: സിന്ധു-മോഡറേറ്ററായി. സുരേഷ് തൈക്കീട്ടിൽ, ഭാസ്കരൻ കരിങ്കപ്പാറ, സതീഷ് മാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. സുകു തോംക്കോംപാറ സ്വാഗതവും, മിഥുൻ മനോഹർ നന്ദിയും പറഞ്ഞു.

Advertisment