/sathyam/media/post_attachments/cnKjdWywlOifgqQMpmBa.jpg)
പാലക്കാട്:ഓൾ മലബാർ ഹോമിയോപതിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 268 മത് ഹാനിമാൻ ഡേ ദിനാചരണ ചടങ്ങ് ഡോ.ആർ. മാധവൻ ഉദ്ഘാടനം ചെയ്തു.പാലക്കാട് കെ എച്ച് എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ.കെ.പി.ശിവദാസ് അധ്യക്ഷനായി.
ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായിരുന്ന ഡോ.ഫ്രെഡറിക് സാമുവൽ ഹനിമാൻ കണ്ടുപിടിച്ച വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി. വ്യക്തമായ അടിസ്ഥാനതത്വങ്ങളാലും ശാസ്ത്രീയ അടിത്തറയാലും സമ്പുഷ്ടമായ ഒരു വൈദ്യശാസ്ത്ര ശാഖയാണിത്.
വർഷങ്ങൾക്ക് ശേഷം വിവിധരാജ്യങ്ങളിൽ ഈ വൈദ്യശാസ്ത്രരീതി പ്രചരിക്കാനും അതതുസ്ഥലങ്ങളിൽ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിപ്പിക്കാനും തുടങ്ങി. ഇന്ത്യയിൽ വിശേഷിച്ചും കേരളത്തിൽ ഇത് പ്രചുര പ്രചാരം നേടിയതായും പ്രസംഗകർ പറഞ്ഞു.
എ എം എച്ച് എ പ്രസിഡന്റ് സെക്രട്ടറി ഡോ.ജെ.ഫിറോസ്, അസോസിയേഷൻ ഭാരവാഹികൾ, ഡോക്ടർമാരായ കെ.വിഷ്ണുദാസ്, കെ.സി.എസ്.രാമനാഥൻ, ആർ.രാമസ്വാമി, വി.രവീന്ദ്രൻ, സി.വിലാസിനി, പ്രഭ മാധവൻ, രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us