നീലിമുടുപ്പുള്ളി ഭഗവതിക്ഷേത്രത്തിൽ വിഷുവേല മഹോത്സവം ആഘോഷിച്ചു

New Update

publive-image

കല്ലടിക്കോട്:വർഷംതോറും നടത്തിവരാറുള്ള വിഷുവേല മഹോത്സവം മനം നിറയെ ആഘോഷത്തി‍ന്‍റെ നിറദീപം തെളിയിച്ച് കല്ലടിക്കോട് നീലിമുടുപ്പുള്ളി ഭഗവതിക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിഷുദിനത്തിൽ കണി കാണൽ, അഭിഷേകം, ഉഷപൂജ, ഉച്ചപൂജ, തായമ്പക എന്നിവയ്ക്ക് ശേഷം അന്നദാനം നടന്നു.

Advertisment

ഉച്ചയ്ക്കുശേഷം പകൽ വേല പുറപ്പാട്, പാണ്ടിമേളം, നാടൻ പാട്ട് എന്നിവ അരങ്ങേറി. ശത്രുസംഹാര ഗുരുതി പൂജയോടെ ഏപ്രിൽ 24 ഏഴാം പൂജ മഹോത്സവത്തോടെയാണ് സമാപനം.

വിഷു ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കും ആചാര അനുഷ്ഠാനങ്ങൾക്കും ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ പ്രസാദ്, രാമചന്ദ്രൻ, മുരളി, മണികണ്ഠൻ കോട്ടപ്പുറം, ബാലചന്ദ്രൻ, പ്രസാദ്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

അതിപുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ശ്രീനീലിമുടുപ്പുള്ളി.മലയോര പ്രദേശമായ കല്ലടിക്കോട് പാറോക്കോട് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ആൽ, പന, തുടങ്ങിയ വൃക്ഷങ്ങളുടെ സാന്നിദ്ധ്യവും പ്രകൃതി രമണീയമായ അന്തരീക്ഷവും ഇവിടുത്തെ ഭക്തി സാന്ദ്രമായ പ്രത്യേകതയാണ്.
പാരമ്പര്യങ്ങൾ, പൈതൃകം, ആചാരങ്ങൾ എന്നിവയുടെ കാര്യത്തിൽ ഈ ക്ഷേത്രത്തിന് പ്രത്യേക സ്ഥാനമാണുള്ളത്.

Advertisment